Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Protection

പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണം; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍

കൊ​ച്ചി: ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ സി​പി​എം പു​റ​ത്താ​ക്കി​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കു​ന്ന പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.

പ​രി​പാ​ടി അ​ല​ങ്കോ​ല​പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. നേ​ര​ത്തെ ബി​ജെ​പി-​സി​പി​എം സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു ഇ​ത് എ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പു​സ്ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങി​ന് മാ​ത്ര​മാ​ണ് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ത​നി​ക്ക് ഒ​രു ഭീ​തി​യും ഇ​ല്ലെ​ന്നും ത​ന്നെ ആ​ക്ര​മി​ക്ക​ണ​മെ​ങ്കി​ല്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ആ​കാ​മ​ല്ലോ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങ് അ​ലോ​ങ്കാ​ല​പ്പെ​ടു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. എ​സ്പി​ക്കും ക​ത്ത് ന​ല്‍​കി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ന്‍ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ള്‍ എ​ല്ലാം ശ​രി​യെ​ന്നു വി​ശ്വ​സി​ക്കു​ന്ന വ​ലി​യ വി​ഭാ​ഗം ഇ​പ്പോ​ഴും പാ​ര്‍​ട്ടി​യി​ല്‍ ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ത് വ​ര്‍​ധി​ച്ചു എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​രി​ലെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ല​രും താ​ന്‍ പ​റ​യു​ന്ന​ത് ശ​രി എ​ന്ന് ക​രു​തു​ന്ന​വ​രാ​ണെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up