x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ20 ​എ​ഥനോ​ൾ ന​യം 'ബേ​ഠാ ബ​ഢാ​വോ' ആ​ന്ദോ​ള​നെ​ന്ന് തെ​ഹ്‌​സീ​ൻ പൂ​ന​വാ​ല; നി​തി​ൻ ഗ​ഡ്‌​ക​രി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം

ഓൺലൈൻ ഡെസ്ക്
Published: July 5, 2026 07:29 PM IST | Updated: July 5, 2026 07:29 PM IST

ഇ20 എഥനോൾ പെട്രോളിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ബ​ന്ധി​ത ഇ20 ​എ​ഥ​നോ​ൾ ബ്ലെ​ൻ​ഡ​ഡ് പെ​ട്രോ​ൾ ന​യ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വു​മാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ തെ​ഹ്‌​സീ​ൻ പൂ​ന​വാ​ല രം​ഗ​ത്ത്. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്‌​ക​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​ന​യം സാ​ധാ​ര​ണ​ക്കാ​രാ​യ വാ​ഹ​ന ഉ​ട​മ​ക​ളെ വ​ഞ്ചി​ക്കു​ന്ന​താ​ണെ​ന്നും, ഇ​ത് സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നേ​ട്ടം മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള 'ബേ​ഠാ ബ​ഢാ​വോ'​ആ​ന്ദോ​ള​നാ​ണെ​ന്നും പൂ​ന​വാ​ല ആ​രോ​പി​ച്ചു.

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ദ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഏ​ത് ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ന്നാ​ൽ, യാ​തൊ​രു മു​ൻ​ക​രു​ത​ലോ സു​താ​ര്യ​ത​യോ ഇ​ല്ലാ​തെ ഇ20 ​പെ​ട്രോ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നു​ക​ൾ​ക്ക് വ​ലി​യ കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും മൈ​ലേ​ജ് ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ വ​ൻ​കി​ട​ക്കാ​ർ​ക്ക് ലാ​ഭ​മു​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു ന​യം തി​ര​ക്കി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും, ഇ​തി​ന്‍റെ യ​ഥാ​ർ​ത്ഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ സാ​ധാ​ര​ണ​ക്കാ​ര​ല്ലെ​ന്നും പൂ​ന​വാ​ല പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​യ​ത്തി​നെ​തി​രെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ക​വെ​ക്കാ​തെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും, ആ​വ​ശ്യ​മെങ്കിൽ മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ലേ​ക്ക് പ്ര​തി​ഷേ​ധം മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. 'ഹ​മാ​രാ ഗാ​ഢി, ഹ​മാ​ര ഹ​ഖ്' (ന​മ്മു​ടെ വാ​ഹ​നം ന​മ്മു​ടെ അ​വ​കാ​ശം) എ​ന്ന പ്ര​തി​ഷേ​ധ പ്ല​ക്കാ​ർ​ഡു​ക​ളും ഉ​യ​ർ​ത്തി​യാ​ണ് ഇ​വ​രു​ടെ സ​മ​രം.

 

Tags : Tehseen Poonawalla Jantar Mantar Nitin Gadkari Latest News

Recent News

Corehub Up