x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​പ്‌​റ്റോ ത​രം​ഗ​വും ബൈ​ബി​ളും മു​ത​ൽ കോ​ട​തി വി​ധി​ക​ൾ വ​രെ; ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ട്രം​പ് സ​മ്പാ​ദി​ച്ച​ത് കോ​ടി​ക​ൾ!

ഓൺലൈൻ ഡെസ്ക്
Published: July 2, 2026 12:42 PM IST | Updated: July 2, 2026 12:42 PM IST

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലി​രി​ക്കു​മ്പോ​ഴും ബി​സി​ന​സ് ത​ന്ത്ര​ങ്ങ​ൾ കൈ​വി​ടാ​തെ ഡോ​ണ​ൾ​ഡ് ട്രം​പ്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക്രി​പ്‌​റ്റോ ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ, ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന, കോ​ട​തി​ക്ക് പു​റ​ത്തു​ള്ള ഒ​ത്തു​തീ​ർ​പ്പു​ക​ൾ (ഔ​ട്ട് ഓ​ഫ് കോ​ർ​ട്ട് സെ​റ്റി​ൽ​മെ​ന്‍റ്) എ​ന്നി​വ​യി​ലൂ​ടെ ട്രം​പ് സ്വ​ന്ത​മാ​ക്കി​യ​ത് വ​ൻ തു​ക. പ​തി​റ്റാ​ണ്ടു​ക​ൾ കൊ​ണ്ട് കെ​ട്ടി​പ്പ​ടു​ത്ത റി​യ​ൽ എ​സ്റ്റേ​റ്റ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ​പ്പോ​ലും മ​റി​ക​ട​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​പു​തി​യ സാ​മ്പ​ത്തി​ക മു​ന്നേ​റ്റം.

'വേ​ൾ​ഡ് ലി​ബ​റേ​റ്റി ഫി​നാ​ൻ​ഷ്യ​ൽ' വ​ഴി ടോ​ക്ക​ണു​ക​ൾ വി​റ്റ​ഴി​ച്ച​തി​ലൂ​ടെ 500 മി​ല്യ​ൺ ഡോ​ള​റും, ത​ന്‍റെ മു​ഖം പ​തി​പ്പി​ച്ച 'മീം ​കോ​യി​നു​ക​ൾ' വി​റ്റ സി​ഐ​സി ഡി​ജി​റ്റ​ൽ വ​ഴി 600 മി​ല്യ​ൺ ഡോ​ള​റു​മാ​ണ് ട്രം​പ് സ​മാ​ഹ​രി​ച്ച​ത്. എ​ന്നാ​ൽ, വി​ൽ​പ​ന​യ്ക്ക് ശേ​ഷം ഈ ​ടോ​ക്ക​ണു​ക​ളു​ടെ മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. യു​എ​ഇ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​മു​ള്ള ഒ​രു ക​മ്പ​നി ട്രം​പി​ന്‍റെ ബി​സി​ന​സി​ൽ 500 മി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ, ദേ​ശീ​യ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ യു​എ​ഇ​ക്ക് നേ​ര​ത്തെ നി​രോ​ധി​ച്ചി​രു​ന്ന അ​ത്യാ​ധു​നി​ക യു​എ​സ് ചി​പ്പു​ക​ൾ ല​ഭി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി.

സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, റൊ​മാ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ൻ​കി​ട പ്രോ​ജ​ക്റ്റു​ക​ളും ട്രം​പി​ന്‍റെ ക​മ്പ​നി​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ വ​രു​മാ​നം ന​ൽ​കി. ബൈ​ബി​ൾ, ഗി​റ്റാ​റു​ക​ൾ, വാ​ച്ചു​ക​ൾ, സ്നീ​ക്ക​റു​ക​ൾ എ​ന്നി​വ​യി​ൽ ത​ന്‍റെ പേ​ര് പ​തി​പ്പി​ച്ച് ട്രം​പ് കോ​ടി​ക​ളാ​ണ് നേ​ടി​യ​ത്. വാ​ച്ചു​ക​ൾ വി​റ്റ​തി​ലൂ​ടെ മാ​ത്രം ല​ഭി​ച്ച​ത് 4.7 മി​ല്യ​ൺ ഡോ​ള​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ 'സേ​വ് അ​മേ​രി​ക്ക' എ​ന്ന പു​സ്ത​കം മാ​ത്രം 1.89 മി​ല്യ​ൺ ഡോ​ള​റാ​ണ് സ​മാ​ഹ​രി​ച്ച​ത്. ട്രം​പി​ന്‍റെ പേ​ര് ആ​ലേ​ഖ​നം ചെ​യ്ത് പു​റ​ത്തി​റ​ക്കി​യ 'ട്രം​പ് ബൈ​ബി​ളു​ക​ൾ' വി​റ്റ​ഴി​ച്ച​തി​ലൂ​ടെ 208,486 ഡോ​ള​ർ ആ​ണ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച​ത്.

ട്രം​പി​ന്‍റെ മാ​ര-​എ-​ലാ​ഗോ, ബെ​ഡ്മി​ൻ​സ്റ്റ​ർ ഗോ​ൾ​ഫ് ക്ല​ബ് എ​ന്നി​വ പ്ര​സി​ഡ​ന്‍റ് പ​ദ​വി​ക്ക് ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യോ​ടെ വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. 16 ക്ല​ബ്ബു​ക​ളി​ൽ നി​ന്ന് മാ​ത്ര​മാ​യി 470 മി​ല്യ​ൺ ഡോ​ള​റാ​ണ് ട്രം​പി​ന് ല​ഭി​ച്ച​ത്. എ​ബി​സി, സി​ബി​എ​സ് തു​ട​ങ്ങി​യ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സു​ക​ൾ ഒ​ത്തു​തീ​ർ​പ്പാ​ക്കി​യ​തി​ലൂ​ടെ 80 മി​ല്യ​ൺ ഡോ​ള​റി​ല​ധി​കം ട്രം​പി​ന് ല​ഭി​ച്ചു.

ത​ന്‍റെ ബി​സി​ന​സ് സാ​മ്രാ​ജ്യ​വു​മാ​യി ത​നി​ക്ക് നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നും പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും വൈ​റ്റ് ഹൗ​സ് ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും, ഈ ​സാ​മ്പ​ത്തി​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വ​ൻ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ക്കു​ന്ന​ത്.

 

Tags : Donald Trump USA Latest News

Recent News

Corehub Up