x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി; മാനേജർക്കും പങ്ക്

തിരുവനന്തപുരം ബ്യൂറോ
Published: July 2, 2026 10:32 AM IST | Updated: July 2, 2026 10:32 AM IST

സൈബർ പോലീസ് അന്വേഷണം നടക്കുന്നു.

പേരൂര്‍ക്കട: വ്യാജ ഒപ്പിട്ട് നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ചടയമംഗലം സ്വദേശിനി ഷീലയാണ് ഇതുസംബന്ധിച്ചു പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കുറവന്‍കോണത്തെ ഒരു സ്വകാര്യ ബാങ്കില്‍ വ്യാജ ഒപ്പിട്ട് എന്‍ആര്‍ഐ അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയതായി പരാതിയുള്ളത്. ശാഖയിലെ മാനേജരും ജീവനക്കാരും ചേര്‍ന്ന് ആറു ലക്ഷത്തില്‍പ്പരം രൂപ പറ്റിച്ചുവെന്നാണ് യുവതിയുടെ പരാതി.

2016ല്‍ എന്‍ആര്‍ഐ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപ വ്യാജ ഒപ്പിട്ട് ഫിക്‌സഡ് ഡപ്പോസിറ്റിലേക്കു മാറ്റി. ആ രേഖ ഉപയോഗിച്ചു ലോണ്‍ എടുക്കുകയും ചെയ്തു. തുക ഷീലയുടെ എസ്ബി അക്കൗണ്ടിലേക്കു മാറ്റിയശേഷം മാനേജരുടെ നേതൃത്വത്തില്‍ പിന്‍വലിക്കുകയായിരുന്നു. 2025ലും ഷീല വിദേശത്തായിരുന്നപ്പോള്‍ അവരുടെ എസ്ബി അക്കൗണ്ടില്‍നിന്ന് വ്യാജ ഒപ്പിട്ട് രണ്ടു ലക്ഷത്തില്‍പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്.

അങ്ങനെയാണ് മൊത്തം ആറുലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടത്. സൈബര്‍ സെൽ അന്വേഷണം നടക്കുന്നുണ്ട്. പേരൂര്‍ക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags : forged signatures manager Complaint case

Recent News

Corehub Up