x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞു​ങ്ങ​ളെ വാ​ഷിം​ഗ് മെ​ഷീ​നി​ൽ ഇ​ട്ടു, വാ​യി​ലേ​ക്ക് വെ​ള്ളം സ്പ്രേ ​ചെ​യ്തു; ഡേ ​കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സ്

നാഷണൽ ഡെസ്ക്
Published: July 2, 2026 10:47 AM IST | Updated: July 2, 2026 10:47 AM IST

ബം​ഗ​ളൂ​രു: പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ ശാ​രി​രി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ച് ഡേ ​കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ലെ എ​ച്ച്എ​എ​ൽ കാ​മ്പ​സി​ലു​ള്ള കേ​പ്‌​ജെ​മി​നി ഐ​ടി ക​മ്പ​നി​ക്കു​ള്ളി​ലെ ഡേ ​കെ​യ​റി​ലെ ആ​യ​മാ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ര​ണ്ട് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​രു​ന്നു​ക​ളെ​പ്പോ​ലും ക​ര​ഞ്ഞാ​ൽ ഫ്ര​ണ്ട് ലോ​ഡ് വാ​ഷിം​ഗ് മെ​ഷീ​ന്‍റെ ​ഉ​ള്ളി​ൽ ഇ​രു​ത്തു​ക​യും വാ​ഷ് റൂ​മി​നു​ള്ളി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്തു. കു​ട്ടി​ക​ൾ ക​ര​ഞ്ഞ​പ്പോ​ൾ ടോ​യ്‍​ല​റ്റി​ലെ ജെ​റ്റ് സ്പ്രേ ​വാ​യി​ലേ​ക്ക് വെ​ള്ളം ചീ​റ്റി​ച്ചു. ക്രൂ​ര​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വാ​ട്സാ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ഐ​ടി. ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ ജോ​ലി​സ​മ​യ​ത്ത് ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ഏ​ൽ​പ്പി​ക്കു​ന്ന ഡേ ​കെ​യ​റി​ലാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം. കു​ട്ടി​ക​ൾ ക​ര​യു​ക​യോ ബ​ഹ​ളം​വെ​ക്കു​ക​യോ ചെ​യ്യു​മ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ ക്രൂ​ര​ത കാ​ട്ടി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പേ​രി​ൽ ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ബാ​ല​വ​കാ​ശ ക​മ്മി​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

 

Tags : day-care staff cruelty case

Recent News

Corehub Up