x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

  ക​ശു​വ​ണ്ടി അ​ഴി​മ​തി കേ​സ്: ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന് കു​രു​ക്ക്, സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

കൊച്ചി ബ്യൂറോ
Published: July 2, 2026 11:20 AM IST | Updated: July 2, 2026 11:20 AM IST

ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ൻ

 

കൊ​ച്ചി: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ സി​ബി​ഐ​ക്ക് അ​നു​മ​തി ന​ല്‍​കി​യ വി​വ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും. ബു​ധ​നാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് പ്ര​തി​ക​ളെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് ന​ല്‍​കി​യ മാ​പ്പ് അ​പേ​ക്ഷ​യും ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കേ​സി​ല്‍ ജൂ​ണ്‍ 22ന് ​മു​ഹ​മ്മ​ദ് ഹ​നീ​ഷ് ഹൈ​ക്കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി മാ​പ്പ് അ​പേ​ക്ഷി​ച്ചി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ജൂ​ലൈ ര​ണ്ടി​ന​കം ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2006 മു​ത​ല്‍ 2015 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ലും സം​സ്‌​ക​ര​ണ​ത്തി​നാ​യി ക​ശു​വ​ണ്ടി​പ്പ​രി​പ്പ് വാ​ങ്ങി​യ​തി​ലും കോ​ര്‍​പ​റേ​ഷ​നി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് കേ​സി​ന് ആ​ധാ​രം. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ച ഈ ​കേ​സ് പി​ന്നീ​ട് 2015 സെ​പ്റ്റം​ബ​ര്‍ 23ല്‍ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് സി​ബി​ഐ​ക്ക് കൈ​മാ​റു​ന്ന​ത്.

പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി തേ​ടി​യു​ള്ള സി​ബി​ഐ​യു​ടെ അ​പേ​ക്ഷ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ മൂ​ന്നു ത​വ​ണ നി​ഷേ​ധി​ച്ചി​രു​ന്നു. പു​തി​യ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഐ​എ​ന്‍​ടി​യു​സി നേ​താ​വി​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ മ​ന്ത്രി​സ​ഭ വേ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ച് കു​റ്റ​പ​ത്രം ഫ​യ​ല്‍ ചെ​യ്യാ​ന്‍ സി​ബി​ഐ​ക്ക് അ​നു​മ​തി ന​ല്‍​കാ​ത്ത​തി​നെ​തി​രെ 2021ല്‍ ​പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ട​കം​പ​ള്ളി മ​നോ​ജ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​താ​ണ് കേ​സി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. ച​ന്ദ്ര​ശേ​ഖ​ര​ന് പു​റ​മെ കോ​ര്‍​പ്പ​റേ​ഷ​ന്‍ മു​ന്‍ എം.​ഡി ര​തീ​ഷി​നെ​യും കേ​സി​ല്‍ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യും. പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ, ആ​ര്‍ ച​ന്ദ്ര​ശേ​ഖ​ര​ന് ഐ​എ​ന്‍​ടി​യു​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ഷ്ട​മാ​യേ​ക്കും.

Tags : Cashew corruption case R. Chandrasekharan High Court

Recent News

Corehub Up