x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: July 2, 2026 11:22 AM IST | Updated: July 2, 2026 11:22 AM IST

അപകടത്തിൽപ്പെട്ട കാർ

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു, മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി കൈ​ലാ​ഷ് (34) ആ​ണ് മ​രി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ആ​ദി​ത്യ, സി​ക്കാ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ്ര, സി​ദ്ധാ​ർ​ത്ഥ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മ​ണാ​ലി​യി​ൽ നി​ന്ന് ലാ​ഹോ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ന​ദി​ക്ക് സ​മീ​പ​ത്തേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​ർ​ക്ക് തി​രി​വ് കൃ​ത്യ​മാ​യി എ​ടു​ക്കാ​ൻ ക​ഴി​യാ​തെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​ർ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : Car Under-Construction Bridg Tourist

Recent News

Corehub Up