x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശുപത്രിയിൽ തീപിടിത്തം; വെന്‍റിലേറ്റർ പൊട്ടിത്തെറിച്ച് മൂന്ന് നവജാതശിശുക്കൾ മരിച്ചു

വെബ് ഡെസ്ക്
Published: August 24, 2026 09:13 AM IST | Updated: August 24, 2026 09:13 AM IST

ആശുപത്രിയിൽ തീപിടിച്ചശേഷമുള്ള ദൃശ്യം

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾ പൊള്ളലേറ്റു മരിച്ചു. ഇന്ന് പുലർച്ചെ 3:30-ഓടെയാണ് ദുരന്തമുണ്ടായത്. ആശുപത്രിയുടെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലെ വെന്‍റിലേറ്റർ പൊട്ടിത്തെറിച്ചാണ് വൻ തീപിടിത്തമുണ്ടായത്.

അപകടസമയത്ത് വാർഡിൽ 39 നവജാതശിശുക്കൾ ഉണ്ടായിരുന്നു. പുകയും തീയും പടർന്നതോടെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞുങ്ങളെ വേഗത്തിൽ പുറത്തെത്തിച്ചു.

പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്. നിലവിൽ ഗുരുതരാവസ്ഥയിലുള്ള മറ്റ് ആറ് നവജാതശിശുക്കളെ അടുത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിവരികയാണ്.

Tags : FireBreaks Hospital Newborns Ventilator Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up