ചെന്നൈ: തമിഴ്നാട്ടിൽ നവജാത ശിശുക്കൾക്കു സ്വർണമോതിരം സമ്മാനിക്കുന്ന പദ്ധതിക്കു അടുത്ത 28നു മുഖ്യമന്ത്രി സി. ജോസഫ് വിജയ് തുടക്കം കുറിക്കും.
ഇതിനായി തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ 1.28 ലക്ഷം സ്വർണമോതിരങ്ങൾ സജ്ജമാക്കിക്കഴിഞ്ഞു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്കാണ് ഒരു ഗ്രാം തൂക്കമുള്ള സമ്മാനം.