പ്രതീകാത്മക ചിത്രം
തൊടുപുഴ: നവജാത ശിശുക്കളെ വില്‍പ്പന നടത്തിയ കേസില്‍ തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങിയ ഒന്നാം പ്രതി തമിഴ്നാട് സ്വദേശി മുപ്പിലിരാജ (28) സഞ്ചരിച്ച കാര്‍ ഇന്നലെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ കോലാനിയിലെ വര്ക്ഷോപ്പില്നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കാര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണത്തിനു നേതൃത്വം നല്കുന്ന തൊടുപുഴ എസ്എച്ച്ഒ സിജോ വര്‍ഗീസ് പറഞ്ഞു.
പ്രതിയെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ പ്രസവിച്ച കുഞ്ഞിനെ കൊല്ലം അയിലറ സ്വദേശിക്ക് കൈമാറിയെന്നാണ് കേസ്.
കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു പ്രതി മുപ്പിലിരാജയ്ക്കും മറ്റൊരു സ്ത്രീക്കുമൊപ്പമെത്തിയ ഗര്‍ഭിണിയായ യുവതി തൊടുപുഴയിലെ ആശുപത്രിയില്‍ പ്രസവിച്ചത്. ആശുപത്രിയിലെത്തിച്ച പ്രതിയെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ തിരിച്ചറിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പ്രതിയുമായി കൊല്ലം അയിലറയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പാലായിലെ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇന്നലെവരെയാണ് തൊടുപുഴ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മുപ്പിലി രാജയെ ഇന്ന് കണ്ണൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.