Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newborns

ആന്ധ്രയിൽ ആശുപത്രിയിൽ തീപിടിത്തം; മൂന്നു നവജാത ശിശുക്കൾ മരിച്ചു

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ആ​​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​​ൽ അ​​​ദി​​​ലാ​​​ബാ​​​ദി​​​ലെ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ മൂ​​​​ന്നു ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​ക്ക​​​​ൾ മ​​​​രി​​​​ച്ചു.

രാ​​​​ജീ​​​​വ് ഗാ​​​​ന്ധി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സിലെ(​​​​റിം​​​​സ്)​​​​ ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​ക്ക​​​​ളു​​​​ടെ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​ർ​​​​ധരാ​​​​ത്രി​​​​യോ​​​​ടെ തീ​​​​പി​​​​ടിത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​വി​​​​ടെ 27 ശി​​​​ശു​​​​ക്ക​​​​ൾ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വ​​​​ള​​​​ർ​​​​ച്ച പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ൽ പ​​​​രി​​​​ച​​​​ര​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന കു​​​​ഞ്ഞ് സ്ഥ​​​​ല​​​​ത്തു​​​​വ​​​​ച്ചു​​​​ത​​​​ന്നെ മ​​​​രി​​​​ച്ചു.

ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണം ഇ​​​​ന്ന​​​​ലെ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. മ​​​​റ്റു​​​​ള്ള​​​​വ​​​​രെ വി​​​​വി​​​​ധ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​യും നാ​​​​ലു ​പേ​​​​ർ ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി മെ​​​​ച്ച​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

എ​​​​സി​​​​യി​​​​ലു​​​​ണ്ടാ​​​​യ ഷോ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ടാണ് തീപിടി ക്കാൻ കാരണമെന്നാണു വി​​​​വ​​​​രം. വി​​​​ശ​​​​ദ​​​​ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ മാ​​​​ത്ര​​​​മേ വ്യ​​​​ക്ത​​​​മാ​​​​കൂ​​​​വെ​​​​ന്ന് അ​​​​ഗ്നി​​​​ര​​​​ക്ഷാ​​​​സേ​​​​ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഖേ​​​​ദം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി രേ​​​​വ​​​​ന്ത് റെ​​​​ഡ്ഢി, ചി​​​​കി​​​ത്സ​​​​യി​​​​ലു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു മി​​​​ക​​​​ച്ച ചി​​​​കി​​​​ത്സ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ട നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി.

District News

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ വി​ല്‍​പ്പ​ന: പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

തൊ​ടു​പു​ഴ: ന​വ​ജാ​ത ശി​ശു​ക്ക​ളെ വി​ല്‍​പ്പ​ന ന​ട​ത്തി​യ കേ​സി​ല്‍ തൊ​ടു​പു​ഴ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മു​പ്പി​ലി​രാ​ജ​യെ ക​സ്റ്റ​ഡി​യി​ല്‍​വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ പു​ള്ളി​ക്കാ​ന​ത്തെ തേ​യി​ല എ​സ്റ്റേ​റ്റി​ലെ ല​യ​ത്തി​ല്‍ പ്ര​തി​യെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വി​ച്ച യു​വ​തി​യെ പു​ള്ളി​ക്കാ​ന​ത്തെ എ​സ്റ്റേ​റ്റി​ല്‍ നാ​ലു മാ​സ​ത്തോ​ളം താ​മ​സി​പ്പി​ച്ചി​രു​ന്നു. അ​പ​ര്‍​ണ എ​ന്ന യു​വ​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് യു​വ​തി​യെ ഇ​വി​ടെ താ​മ​സി​പ്പി​ച്ച​ത്. ഇ​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഈ​രാ​റ്റു​പേ​ട്ട് തീ​ക്കോ​യി​യി​ലെ കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യു​ടെ അ​റ​സ്റ്റ് ക​ഴി​ഞ്ഞ 11ന് ​പാ​ലാ​യി​ലെ ജ​യി​ലി​ലെ​ത്തി തൊ​ടു​പു​ഴ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് മു​ട്ടം കോ​ട​തി​യി​ല്‍ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കി​യാ​ണ് പ്ര​തി​യെ ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​ത്. പു​ള്ളി​ക്കാ​ന​ത്തു​നി​ന്നു വൈ​കു​ന്നേ​രം തൊ​ടു​പു​ഴ​യി​ല്‍ എ​ത്തി​ച്ച പ്ര​തി​യെ ഇ​ന്നു കൊ​ല്ല​ത്ത് കു​ട്ടി​യെ വാ​ങ്ങി​യ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. അ​ടു​ത്ത ദി​വ​സം തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് തൊ​ടു​പു​ഴ സി​ഐ സി​ജോ വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22നാ​ണ് മു​പ്പി​ലി​രാ​ജ​യ്ക്കും മ​റ്റൊ​രു സ്ത്രീ​ക്കും ഒ​പ്പ​ം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി തൊ​ടു​പു​ഴ​യി​ല്‍ എ​ത്തി​യ​ത്.
തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കു​ഞ്ഞി​നെ പ്ര​സ​വി​ച്ച ശേ​ഷം കൊ​ല്ലം സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​ശ്രീ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up