x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ; എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പ്

വെബ് ഡെസ്‌ക്
Published: August 24, 2026 06:34 AM IST | Updated: August 24, 2026 06:34 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്പെ​ട്ട​താ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. ഇ​ന്ന് സം​സ്ഥാ​ന​ത്ത് എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, തൃ​ശൂ​ർ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. നാ​ളെ മൂ​ന്ന് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ‌​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കേ​ര​ളം, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്.

ഇ​ന്ന് കേ​ര​ള​തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്നും അ​റി​യി​പ്പു​ണ്ട്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 വ​രെ 0.9 മു​ത​ൽ 1.3 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര വി​വ​ര വി​ശ​ക​ല​ന കേ​ന്ദ്രം അ​റി​യി​ച്ചു.

Tags : Weather WeatherUpdate WeatherForecast Rain Rainfall

Recent News

Corehub Up