x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ​യി​ൽ പ​തി​നൊ​ന്നാം നി​ല​യി​ൽ നി​ന്ന് വീ​ണ് എ​സി ടെ​ക്നീ​ഷ്യ​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 24, 2026 12:46 PM IST | Updated: August 24, 2026 12:46 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​ന്ദ്ര ക​ലാ​ന​ഗ​റി​ലെ 29 നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ പ​തി​നൊ​ന്നാം നി​ല​യി​ൽ നി​ന്ന് വീ​ണ് എ​സി ഫി​റ്റിം​ഗ് ടെ​ക്നീ​ഷ്യ​ൻ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി സി​യാ​ദു​ൽ ശം​ശു​ജു​ഹ ഹു​ഡ (27) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​പ്പ​ർ​വൈ​സ​ർ ഇ​ന്ദ്ര​ജി​ത്ത് ചൗ​ഹാ​ൻ (30), എ​സി ക​രാ​റു​കാ​ര​ൻ ത​ശ്വ​ർ അ​ലി ഇ​ബ്ബാ​ര​ത് (28) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ലി​ന് പു​റ​ത്തു​വ​ന്ന് ഔ​ട്ട്ഡോ​ർ എ​സി ഫി​റ്റ് ചെ​യ്യു​ന്ന​തി​നി​ടെ സി​യാ​ദു​ൽ കാ​ൽ​തെ​റ്റി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​തി​കു​ർ റ​ഹ്മാ​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ സി​യാ​ദു​ലി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് അ​തി​കു​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​യാ​ദു​ലി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ജോ​ലി​സ്ഥ​ല​ത്ത് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ദ്ര​ജി​ത്ത്, ത​ശ്വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക്ക് സു​ര​ക്ഷാ ബെ​ൽ​റ്റ് ന​ൽ​കി​യി​രു​ന്നു എ​ന്നാ​ണ് ഇ​ന്ദ്ര​ജി​ത്തും ത​ശ്വ​റും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ അ​പ​ക​ട​സ​മ​യ​ത്ത് സി​യാ​ദു​ൽ സു​ര​ക്ഷാ ബെ​ൽ​റ്റ് ധ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : Deepika ACTechnician Die

Recent News

Corehub Up