പ്രതീകാത്മക ചിത്രം
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം യുവതി മേൽക്കൂരയിൽ നിന്ന് ചാടി. പേഹോവ റോഡിലെ താമസസ്ഥലത്താണ് വിമല ദേവി എന്ന യുവതി ഭർത്താവായ രാജേഷിനെ (40) ക്രൂരമായി കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് വയറ്റിന് കുത്തിപ്പരിക്കേൽപ്പിച്ച നിലയിലായിരുന്നു മൃതദേഹം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകത്തിന്റെ ഭീകരത വ്യക്തമായത്. രാജേഷിന്റെ വയറ്റിൽ 35 സെന്റിമീറ്ററോളം നീളത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നും കുടൽ പുറത്തുവന്ന നിലയിലായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. കൂടാതെ ഇയാളുടെ കരളിന്റെ ഒരു ഭാഗവും വലതു വൃക്കയും കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകത്തിന് ശേഷം നാട്ടുകാർ തടഞ്ഞുവെക്കാൻ ശ്രമിച്ചതോടെയാണ് വിമല ദേവി കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് ദാരുണമായ സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കുരുക്ഷേത്ര യൂണിവേഴ്സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : woman Murder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash