റിയാസ്
തൃശൂർ: ആംബുലൻസിൽ 250 ഗ്രാം എംഡിഎംഎ കടത്തിയ സംഭവത്തിൽ സൂത്രധാരൻ ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തുവീട്ടിൽ റിയാസ് അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽനിന്ന് സാഹസികമായാണ് ഇയാളെ തൃശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.
മുൻപും എംഡിഎംഎ കടത്തുകേസിൽ പ്രതിയായ ഇയാൾ ബംഗളൂരുവിൽനിന്ന് പല മാർഗങ്ങളിലൂടെ കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ നേതൃത്വം നൽകിയിട്ടുണ്ട്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ലഹരിവസ്തുക്കൾ എത്തിക്കുന്നതിന്‍റെ ഇടനിലക്കാരനായ ഇയാൾ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിക്കൊണ്ടാണ് ഇതിനു നേതൃത്വം നൽകിയിരുന്നത്.
150-ഓളം കാവൽജീവനക്കാരുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ കയറി അറസ്റ്റുചെയ്യുക പ്രായോഗികമല്ലെന്നതിനാൽ ഫ്‌ളാറ്റിൽനിന്ന് പുറത്തിറങ്ങിയ സമയംനോക്കിയാണ് അറസ്റ്റ് ചെയ്തത്.
Tags : MDMA Smuggling Ambulance Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines