x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​റ്റി​ല മേ​ല്‍​പാ​ല​ത്തി​ല്‍ ലോ​റി കൈ​വ​രി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം

കൊച്ചി ബ്യൂറോ
Published: July 2, 2026 11:27 AM IST | Updated: July 2, 2026 11:27 AM IST

ലോറി പാലത്തിന്‍റെ കൈ​വ​രി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റിയപ്പോൾ

കൊ​ച്ചി: വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ല്‍ ലോ​റി കൈ​വ​രി​യി​ല്‍ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് സ്റ്റീ​ല്‍ പൈ​പ്പു​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ലോ​റി​യി​ല്‍ ഡ്രൈ​വ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ള്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ലോ​റി​യു​ടെ ഒ​രു ഭാ​ഗം റോ​ഡി​ലേ​ക്ക് ച​രി​ഞ്ഞു​നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​ണ്. ഇ​ത് മ​റി​ഞ്ഞു വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. പൈ​പ്പു​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യി ലോ​ഡ് ചെ​യ്ത വാ​ഹ​ന​മാ​യ​തി​നാ​ല്‍ ഇ​ത് നീ​ക്കം ചെ​യ്യു​ക എ​ന്ന​ത് അ​ധി​കൃ​ത​ര്‍​ക്ക് വെ​ല്ലു​വി​ളി​യാ​ണ്.

മേ​ല്‍​പാ​ലം തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് കൃ​ത്യ​മാ​യ റി​ഫ്‌​ല​ക്ട​റു​ക​ളോ ലൈ​റ്റു​ക​ളോ സി​ഗ്ന​ല്‍ ബോ​ര്‍​ഡു​ക​ളോ ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് ആ​ക്ഷേ​പം. വെ​ളി​ച്ച​ക്കു​റ​വ് കാ​ര​ണം റോ​ഡ് തി​രി​യു​ന്ന​ത് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ലോ​റി ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. രാ​വി​ലെ കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കാ​ന്‍ ലോ​റി നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ നാ​ഷ​ണ​ല്‍ ഹൈ​വേ പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Accident Vyttila

Recent News

Corehub Up