x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; സ​ർ​ക്കാ​രി​ന് പി​ന്തു​ണ​യു​മാ​യി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

വെബ് ഡെസ്ക്
Published: July 2, 2026 08:58 AM IST | Updated: July 2, 2026 08:58 AM IST

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. കേ​ര​ള സ​മൂ​ഹ​ത്തി​ന് ചെ​യ്യാ​വു​ന്ന ഏ​റ്റ​വും വ​ലി​യ പു​ണ്യ​വും ന​ന്മ​യു​മാ​ണ് ഈ ​ദൗ​ത്യ​മെ​ന്നും, മു​ഴു​വ​ൻ ജ​ന​ങ്ങ​ളും ഇ​തി​നോ​ട് അ​ണി​ചേ​ര​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​ഹ്വാ​നം ചെ​യ്തു.

എ​സ്എ​ൻ​ഡി​പി മു​ഖ​പ​ത്ര​മാ​യ ‘യോ​ഗ​നാ​ദ’​ത്തി​ന്‍റെ എ​ഡി​റ്റോ​റി​യ​ലി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി പു​ത്ത​ന​ച്ചി​പു​ര​പ്പു​റം തൂ​ക്കു​ന്ന​ത് പോ​ലെ ആ​ക​രു​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നേ​ര​ത്തെ വി.​ഡി സ​തീ​ശ​ന്‍ സ​ര്‍​ക്കാ​റി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​നം വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യു​മാ​യി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ത​ന്നെ രം​ഗ​ത്തെ​ത്തു​ന്ന​ത്. രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ മ​റ​ന്ന് എ​സ്എ​ൻ​ഡി​പി പ്ര​വ​ർ​ത്ത​ക​ർ ഈ ​ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​ത്തു​ചേ​ര​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : SNDP Operation Toofan

Recent News

Corehub Up