x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ബ​സി​ലേ​ക്ക് ട്രെ​യി​ൻ പാ​ഞ്ഞു​ക​യ​റി; നാ​ല് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം


Published: May 26, 2026 06:30 PM IST | Updated: May 26, 2026 06:33 PM IST

ബ്ര​സ​ൽ​സ്: സ്കൂ​ൾ ബ​സും ട്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ​ട​ക്ക​ൻ ബെ​ൽ​ജി​യ​ത്തി​ലെ ബ​ഗ​ർ​നോ​ട്ട് ഗ്രാ​മ​ത്തി​ലെ ലെ​വ​ൽ​ക്രോ​സി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​പ​ക​ട​സ​മ​യ​ത്ത് ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ളും ഒ​രു സൂ​പ്പ​ർ​വൈ​സ​റും ഡ്രൈ​വ​റു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​രു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള സ്റ്റേ​ഷ​നി​ൽ നി​ർ​ത്തേ​ണ്ടി​യി​രു​ന്ന ട്രെ​യി​നാ​ണ് സ്കൂ​ൾ ബ​സി​ലി​ടി​ച്ച​ത്.

ദു​ര​ന്ത​ത്തി​ൽ ബെ​ൽ​ജി​യം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ബെ​ർ​ണാ​ഡ് ക്വി​ന്‍റി​ൻ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : death school bus train crashed belgium

Recent News

Corehub Up