ബെൽജിയത്തിനെ പരാജയപ്പെടുത്തിയ ഫ്രഞ്ച് താരങ്ങളുടെ ആഘോഷം
പാരീസ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ ഫ്രാൻസിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ബെൽജിയത്തിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ഫ്രാൻസിന് വേണ്ടി മൈക്കൽ ഒലീസെ രണ്ട് ഗോളുകളും ഡിസൈർ ഡൗവെയും റയാൻ ചെർക്കിയും ഓരോ ഗോൾ വീതവും നേടി. ബെൽജിയത്തിന് വേണ്ടി ഡോഡി ലൂക്കെബാക്കിയോ ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫ്രാൻസിന് 10 പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ഫ്രാൻസ്.