x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗുണ്ടായിസം തുടര്‍ന്ന് സ്വകാര്യ ബസ്; ഡോര്‍ അടയ്ക്കാതെ സര്‍വീസ്, തെറിച്ചുവീണ് വയോധികയ്ക്ക് പരിക്ക്

കൊച്ചി ബ്യൂറോ
Published: October 6, 2026 11:26 AM IST | Updated: October 6, 2026 11:26 AM IST

Image for representation

ചെറായി: വൈപ്പിനില്‍ ഡോര്‍ അടക്കാതെയും ഡോര്‍ ചെക്കര്‍ ഇല്ലാതെയും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതായി ആക്ഷേപം. ഡോര്‍ അടക്കാതെ സര്‍വീസ് നടത്തുന്ന ബസില്‍ കയറുന്നതിനിടെ ബസ് പെട്ടെന്ന് മുന്നോട്ടു എടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെറായി എസ്എംഎച്ച്എസ് സ്റ്റോപ്പില്‍ വയോധിക റോഡില്‍ വീണു അപകടം സംഭവിച്ചിരുന്നു.

ചെറായി പെരുന്തോടത്ത് വിജയന്‍റെ ഭാര്യ സുഭാഷിണി (68) ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഇവര്‍ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ വയോധികയുടെ പരാതിയെ തുടര്‍ന്നു മുനമ്പം പൊലിസ് ബസിനെതിരെ കേസെടുത്തിട്ടുണ്ട്.

പലയിടത്തും ഡോര്‍ ഇല്ലാത്തതും അടക്കാത്തതുമായ സ്വകാര്യ ബസുകളില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചുവീണു അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയായി മാറിയ സാഹചര്യത്തള്‍ ഇത്തരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വൈപ്പിനില്‍ മോട്ടോര്‍ വാഹന വകുപ്പോ പൊലിസോ ഇത് സംബന്ധിച്ച് പരിശോധനകള്‍ ഒന്നും നടത്തുന്നില്ലെന്നാണ് ആക്ഷേപം.

Tags : Woman Injury PrivateBus Kochi

Recent News

Corehub Up