x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ ജിം ​ട്രെ​യി​ന​ർ കൊ​ല്ല​പ്പെ​ട്ടു; മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: October 6, 2026 12:13 PM IST | Updated: October 6, 2026 12:13 PM IST

കൊ​ല്ല​പ്പെ​ട്ട ന​ന്ദ​ൻ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹെ​ബ്ബാ​ളി​ന് സ​മീ​പം കെ​മ്പാ​പൂ​രി​ലെ ഫ്ലാ​റ്റി​ൽ ജിം ​ട്രെ​യി​ന​ർ കൊ​ല്ല​പ്പെ​ട്ടു. ന​ന്ദ​ൻ (25) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ വി​ശ്വ, ശ​ര​ത്, നി​ഷാ​ന്ത് എ​ന്നി​വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ജി​മ്മി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങും ന​ട​ന്ന ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം അ​ടു​ത്ത ദി​വ​സം രാ​വി​ലെ വീ​ട്ടി​ലെ​ത്താ​മെ​ന്ന് ന​ന്ദ​ൻ കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​യ വി​ശ്വ, ശ​ര​ത്, നി​ഷാ​ന്ത് എ​ന്നി​വ​ർ​ക്കൊ​പ്പം ജിം ​അം​ഗ​മാ​യ അ​നു​ഷി​ന്‍റെ ഫ്ലാ​റ്റി​ൽ പാ​ർ​ട്ടി​ക്കാ​യി ഇ​വ​ർ പോ​വു​ക​യാ​യി​രു​ന്നു.

പാ​ർ​ട്ടി​ക്കി​ടെ വ്യ​ക്തി​പ​ര​മാ​യ ചി​ല വി​ഷ​യ​ങ്ങ​ളെ​ച്ചൊ​ല്ലി ന​ന്ദ​നും മ​റ്റു​ള്ള​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ഇ​ത് പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​ന്ദ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് വി​ശ്വ, ശ​ര​ത്, നി​ഷാ​ന്ത് എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​കാം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റ് തെ​ളി​വു​ക​ളും പൊ​ലി​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Deepika Crime GymTrainer Kill

Recent News

Corehub Up