x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​പ്പി​ല്ലെ​ങ്കി​ൽ, ക​ളി​യു​മി​ല്ല; ഡ​ബ്ല്യു​സി​എ​ല്ലി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ പി​ന്മാ​റി

സ്പോർട്സ് ഡെസ്ക്
Published: October 6, 2026 12:48 PM IST | Updated: October 6, 2026 12:51 PM IST

പ്രതീകാത്മക ചിത്രം

ദു​ബാ​യി: വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഓ​ഫ് ലെ​ജ​ൻ​ഡ്‌​സ് ക്രി​ക്ക​റ്റി​ൽ (ഡ​ബ്ല്യു​സി​എൽ) നി​ന്ന് പാ​ക്കി​സ്ഥാ​ൻ പി​ന്മാ​റി. പാ​ക്കി​സ്താ​ൻ ടീ​മി​നോ​ട് ഇ​ന്ത്യ​ൻ ടീം ​മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യം സം​ഘാ​ട​ക​ർ ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം. ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ക​ളി​ക്കാ​ൻ ഇ​ന്ത്യ വി​സ​മ്മ​തി​ച്ചി​രു​ന്നു.

ഇ​തി​ന് ഇ​ന്ത്യ മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ ആ​വ​ശ്യം. ക​ഴി​ഞ്ഞ സീ​സ​ണി​ലെ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക് ക്രി​ക്ക​റ്റ് ബോ​ർ​ഡ് സം​ഘാ​ട​ക​ർ​ക്ക് മു​ന്നി​ൽ ചി​ല ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യ​ങ്ങ​ൾ സം​ഘാ​ട​ക​ർ അം​ഗീ​ക​രി​ച്ചി​ല്ല.

തു​ട​ർ​ന്നാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പി​ന്മാ​റാ​ൻ പാ​ക്കി​സ്ഥാ​ൻ ടീം ​തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ചി​ല അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണ​മാ​ണ് പാ​ക്കി​സ്ഥാ​ൻ പി​ന്മാ​റി​യ​തെ​ന്നാ​ണ് ഡ​ബ്ല്യു​സി​എ​ൽ സം​ഘാ​ട​ക​രു​ടെ വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ജ​ന​വി​കാ​ര​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ​തി​രെ ക​ളി​ക്കാ​തി​രു​ന്ന​ത്.

Tags : Cricket Pakistan India WorldChampionshipOfLegends Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up