x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ‌; സ്മൃ​തി മ​ന്ദാ​ന പു​തി​യ ക്യാ​പ്റ്റ​നാ​കു​മെ​ന്ന് സൂ​ച​ന

സ്പോർട്സ് ഡെസ്ക്
Published: October 6, 2026 11:29 AM IST | Updated: October 6, 2026 11:30 AM IST

ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ‌

മും​ബൈ: ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ലെ​യും ക്യാ​പ്റ്റ​ൻ സ്ഥാ​നം ഔ​ദ്യോ​ഗി​ക​മാ​യി ഒ​ഴി​ഞ്ഞു. ഏ​ക​ദി​ന ലോ​ക​ക​പ്പ് വി​ജ​യം, ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണം തു​ട​ങ്ങി​യ ച​രി​ത്ര​നേ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഒ​രു സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​നാ​ണ് ഇ​തി​ലൂ​ടെ വി​രാ​മ​മാ​കു​ന്ന​ത്.

ഹ​ർ​മ​ൻ​പ്രീ​തി​ന്‍റെ പി​ന്മാ​റ്റ​ത്തോ​ടെ വൈ​സ് ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന​യ്ക്ക് പു​തി​യ നേ​തൃ​നി​ര​യി​ലേ​ക്ക് വ​ഴി​തു​റ​ക്ക​പ്പെ​ടു​ക​യാ​ണ്. ക്യാ​പ്റ്റ​ൻ​സി​യു​ടെ ഭാ​ര​മൊ​ഴി​വാ​ക്കു​ന്ന​തോ​ടെ ത​ന്‍റെ ബാ​റ്റിം​ഗി​ൽ മാ​ത്രം പൂ​ർ​ണ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ഹ​ർ​മ​ൻ​പ്രീ​തി​നാ​കും. വ​രാ​നി​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്ക് പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി ടീ​മി​നെ സ​ജ്ജ​മാ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും.

വ​ർ​ഷ​ങ്ങ​ളോ​ളം ദേ​ശീ​യ ടീ​മി​നാ​യി എ​ല്ലാം ന​ൽ​കി​യ ത​നി​ക്ക് ഈ ​തീ​രു​മാ​നം എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ പി​ന്മാ​റാ​നു​ള്ള സ​മ​യം എ​ത്തി​ക്ക​ഴി​ഞ്ഞെ​ന്നും ഹ​ർ​മ​ൻ​പ്രീ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ദീ​ർ​ഘ​മാ​യ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ഇ​ട​ക്കാ​ല ക്യാ​പ്റ്റ​നാ​യി പ്ര​വ​ർ​ത്തി​ച്ച​തി​ന് ശേ​ഷം 2016-ലാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി ചു​മ​ത​ല​യേ​റ്റ​ത്.

"ഇ​ന്ന് ഞാ​ൻ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ലെ​യും ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​യു​ക​യാ​ണ്. ഇ​തൊ​രു എ​ളു​പ്പ​മു​ള്ള തീ​രു​മാ​ന​മ​ല്ല. വ​ർ​ഷ​ങ്ങ​ളു​ടെ ഓ​ർ​മ്മ​ക​ളും വി​കാ​ര​ങ്ങ​ളും യാ​ഗ​ദാ​ന​ങ്ങ​ളും എ​ന്റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നു​ള്ള നി​മി​ഷ​ങ്ങ​ളു​മാ​ണ് ഇ​തി​ലു​ള്ള​ത്," കു​റി​പ്പി​ൽ അ​വ​ർ എ​ഴു​തി.

"ഈ ​ടീ​മി​നും ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റി​നു​മാ​യി എ​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ഞാ​ൻ ന​ൽ​കി​യി​ട്ടു​ണ്ട് - എ​ന്റെ വി​യ​ർ​പ്പും സ​മ​യ​വും, പ​ല​പ്പോ​ഴും എ​ന്റെ സ്വ​ന്തം ക​ളി​യെ​യും വ്യ​ക്തി​പ​ര​മാ​യ മോ​ഹ​ങ്ങ​ളെ​യും മാ​റ്റി​വ​ച്ചു​കൊ​ണ്ട്. വ്യ​ക്തി​പ​ര​മാ​യ പ്ര​ക​ട​ന​ത്തേ​ക്കാ​ളും വ​ള​ർ​ച്ച​യേ​ക്കാ​ളും ഉ​പ​രി ടീ​മി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന് ഞാ​ൻ വി​ശ്വ​സി​ച്ച​തു​കൊ​ണ്ട് പ​ല​പ്പോ​ഴും സ്വ​ന്തം ആ​ഗ്ര​ഹ​ങ്ങ​ൾ ഞാ​ൻ മാ​റ്റി​വെ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്."

ഹ​ർ​മ​ൻ​പ്രീ​തി​ന്റെ ക്യാ​പ്റ്റ​ൻ സ്ഥാ​നം സം​ബ​ന്ധി​ച്ച് ഏ​റെ നാ​ളു​ക​ളാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ പ​ദ​വി സ്മൃ​തി മ​ന്ധാ​ന​യ്ക്ക് കൈ​മാ​റേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ച​താ​യി നി​ര​വ​ധി മു​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും നി​രീ​ക്ഷ​ക​രും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ജ​യ​പ​രാ​ജ​യ​ങ്ങ​ൾ ഭാ​ഗ​മാ​ണെ​ങ്കി​ലും ഹ​ർ​മ​ൻ​പ്രീ​തി​ന്‍റെ ക്യാ​പ്റ്റ​ൻ​സി തീ​രു​മാ​ന​ങ്ങ​ളും ബാ​റ്റ​ർ എ​ന്ന നി​ല​യി​ലു​ള്ള പ്ര​ക​ട​ന​ങ്ങ​ളും പ​ല​പ്പോ​ഴും ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ താ​ൻ എ​ടു​ത്ത ഓ​രോ തീ​രു​മാ​ന​വും ടീ​മി​ന്‍റെ ന​ന്മ​യെ മാ​ത്രം മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

"ഒ​രു ക്യാ​പ്റ്റ​ൻ എ​ന്ന നി​ല​യി​ൽ എ​നി​ക്ക് പ​ല​പ്പോ​ഴും ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​വ​യെ​ല്ലാം എ​പ്പോ​ഴും എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​ക​ണ​മെ​ന്നി​ല്ല. ചി​ല​പ്പോ​ഴൊ​ക്കെ അ​തി​ന് വ​ലി​യ വ്യ​ക്തി​പ​ര​മാ​യ വി​ല​യും ന​ൽ​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഞാ​ൻ എ​ടു​ത്ത ഓ​രോ തീ​രു​മാ​ന​ത്തി​നും പി​ന്നി​ൽ ഒ​രോ ഒ​രു ല​ക്ഷ്യ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ - ഈ ​ടീ​മി​നെ മെ​ച്ച​പ്പെ​ടു​ത്തു​ക, മ​റ്റ് ക​ളി​ക്കാ​ർ​ക്ക് വ​ള​രാ​നും സ്വ​യം വി​ശ്വ​സി​ക്കാ​നും മി​ക​ച്ച​വ​രാ​യി മാ​റാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക.'

Tags : Indian Women's Cricket Team captain Harmanpreet Kaur steps down

Recent News

Corehub Up