x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​ണ് വേ​ണ്ട​ത്: സു​ജ സൂ​സ​ൻ ജോ​ർ​ജ്

വെബ് ഡെസ്‌ക്
Published: October 6, 2026 10:02 AM IST | Updated: October 6, 2026 10:02 AM IST

Suja Susan George

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​എ​ൻ സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ ഉ​യ​ർ​ന്ന ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് സു​ജ സൂ​സ​ൻ ജോ​ർ​ജ്. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​ണ് വേ​ണ്ട​തെ​ന്ന് സു​ജ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

സു​രേ​ഷ് ബാ​ബു​വി​നെ​തി​രാ​യ പ​രാ​തി സി​പി​എം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഒ​തു​ക്കു​ന്നു എ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് വ​നി​താ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. ലൈം​ഗി​കാ​തി​ക്ര​മം ഗൗ​ര​വ​ത​ര​മാ​യ ക്രി​മി​ന​ല്‍​കു​റ്റ​മാ​ണ്. അ​തി​ന് നീ​തി​ന്യാ​യ​സം​ഹി​ത നി​ര്‍​ദ്ദേ​ശി​ക്കു​ന്ന നി​യ​മ​ന​ട​പ​ടി​ക​ളു​ണ്ട്. അ​തി​ന് വി​ധേ​യ​മാ​കു​ക​യും ആ​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. അ​തി​ന് മ​റ്റൊ​രു ന്യാ​യ​വു​മി​ല്ല, ഒ​ഴി​വ് ക​ഴി​വു​മി​ല്ല- സു​ജ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ഇ​ര​യാ​യ യു​വ​തി പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ സൂ​ച​ന. സു​രേ​ഷ് ബാ​ബു​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് യു​വ​തി​യ്ക്ക് സം​സ്ഥാ​ന നേ​തൃ​ത്വം ഉ​റ​പ്പ് ന​ൽ​കി എ​ന്നാ​ണ് വി​വ​രം.

സു​രേ​ഷ് ബാ​ബു​വി​നെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​ത​ട​ക്കം നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. വി​പു​ലീ​കൃ​ത ജി​ല്ല ക​മ്മി​റ്റി​ക​ൾ​ക്ക് ശേ​ഷം ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് യോ​ഗ​ത്തി​ലാ​യി​രി​ക്കും തീ​രു​മാ​ന​മെ​ടു​ക്കു​ക.

സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ ശ​ക്ത​മാ​യ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളോ​ടെ​യാ​ണ് യു​വ​തി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യ​ത്. പാ​ല​ക്കാ​ട് സി​പി​എം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ വ​ച്ചാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ത് പ​രാ​തി​യു​ടെ ഗൗ​ര​വം കൂ​ട്ടു​ന്ന​താ​യാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Tags : Suja Susan George Reaction Sexual Assault Incident E.N. Suresh Babu CPM

Recent News

Corehub Up