x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ല​യി​ൽ നി​ന്ന് കാ​വി​യി​ലേ​ക്ക്; ഹോ​ക്കി ടീ​മി​ന്‍റെ ജ​ഴ്സി മാ​റ്റി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഫെ​ഡ​റേ​ഷ​ൻ

സ്പോർട്സ് ഡെസ്ക്
Published: July 30, 2026 03:00 PM IST | Updated: July 30, 2026 03:14 PM IST

പുതിയ ജഴ്സിയണിഞ്ഞ് ഇന്ത്യൻ പുരുഷ ഹോക്കി ടീം.

ന്യൂ​ഡ​ൽ​ഹി: ഹോ​ക്കി ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ പു​രു​ഷ-​വ​നി​താ ടീ​മു​ക​ളു​ടെ ജ​ഴ്സി​യു​ടെ നി​റം മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഹോ​ക്കി ഇ​ന്ത്യ. നെ​ത​ർ​ല​ൻ​ഡ്സി​ലും ബെ​ൽ​ജി​യ​ത്തി​ലും ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പി​ൽ പ​ര​മ്പ​രാ​ഗ​ത നീ​ല ജ​ഴ്സി​ക്ക് പ​ക​രം കു​ങ്കു​മ നി​റ​ത്തി​ലു​ള്ള ജ​ഴ്സി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ജ​ഴ്സി നി​റം മാ​റ്റ​ത്തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഹോ​ക്കി ഇ​ന്ത്യ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ളി​ക്ക​ള​ത്തി​ലെ സാ​ങ്കേ​തി​ക​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ജ​ഴ്സി മാ​റ്റി​യ​തെ​ന്ന് ഹോ​ക്കി ഇ​ന്ത്യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര ഹോ​ക്കി മ​ത്സ​ര​ങ്ങ​ൾ​ക്ക് നീ​ല നി​ർ​ത്തി​ലു​ള്ള സി​ന്ത​റ്റി​ക് ട​ർ​ഫാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

താ​ര​ങ്ങ​ൾ നീ​ല ജ​ഴ്സി​യി​ൽ ഇ​റ​ങ്ങു​ന്ന​തു മൂ​ലം മൈ​താ​ന​ത്ത് വ്യ​ക്ത​ത​യോ​ടെ​യും വേ​ഗ​ത്തി​ലും നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്ന് പ​രി​ശീ​ല​ക​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​റം മാ​റ്റി​യ​തെ​ന്ന് ഹോ​ക്കി ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ജ​ഴ്സി നി​റം മാ​റ്റ​ത്തി​നെ​തി​രെ മു​ൻ താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ദേശീയ ടീമിന്‍റെ ജഴ്‌സി കളര്‍ മാറ്റുന്നത് ഇതാദ്യമല്ലെന്നും ഹോക്കി ഇന്ത്യ ഓര്‍മ്മിപ്പിച്ചു. 2014 ലോകകപ്പില്‍ ഇന്ത്യന്‍ ടീം മഞ്ഞ ജഴ്‌സി അണിഞ്ഞിട്ടുണ്ടെന്നും, പിന്നീട് 2018 ലെ ലോകകപ്പിനായി ആകാശ നീല നിറത്തിലേക്ക് മാറിയെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാണിച്ചു.

Tags : Hockey India Jersey Colour Change Indian Hockey Team National Team Netherlands Belgium

Recent News

Corehub Up