x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവില്വാമല നിറമാല നാളെ

വെബ് ഡെസ്ക്
Published: September 16, 2026 05:12 AM IST | Updated: September 16, 2026 05:12 AM IST

തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാലയോടനുബന്ധിച്ച് ഒരുക്കിയ ആനച്ചമയപ്രദർശനം.

തി​രു​വി​ല്വാ​മ​ല: മ​ധ്യ​കേ​ര​ള​ത്തി​ലെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി പ്ര​സി​ദ്ധ​മാ​യ തി​രു​വി​ല്വാ​മ​ല ശ്രീ ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ നി​റ​മാ​ല മ​ഹോ​ത്സ​വം നാ​ളെ ആ​ഘോ ഷി​ക്കും. ക​ന്നി​മാ​സ​ത്തി​ലെ മു​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച​യി​ലെ ഈ ​പു​ണ്യ​ദി​ന​ത്തി​നാ​യി വി​ല്വ​മ​ല യി​ലെ ക്ഷേ​ത്ര​സ​ന്നി​ധി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

താ​മ​ര​പ്പൂ​മാ​ല​ക​ളും തോ​ര​ണ​ങ്ങ​ളും കു​ല​വാ​ഴ​ക​ളും​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ അ​മ്പ​ല​മു​റ്റ​ത്തേ​ക്ക് അ​തി​രാ​വി​ലെ മു​ത​ൽ​ത്ത​ന്നെ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള പ്ര​മു​ഖ വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രു​ടെ നാ​ദാ​ർ​പ്പ​ണ​വും ഏ​ക്കം ഒ​ഴി​വാ​ക്കി ഉ​ട​മ​സ്ഥ​ർ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​പ്പി​ന് എ​ത്തി​ക്കു​ന്ന​തും ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.
നാ​ള​ത്തെ പ​രി​പാ​ടി​ക​ൾ

പു​ല​ർ​ച്ചെ അ​ഞ്ചി​ന് ക​ലാ​മ​ണ്ഡ​ലം അ​ച്യു​ത​ൻ, ഞെ​ര​ള​ത്ത് രാ​മ​ദാ​സ്, സി​ന്ധു ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ഷ്ട​പ​ദി.

രാ​വി​ലെ 8.30ന് ​കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ലു​ള്ള പ​ഞ്ചാ​രി മേ​ള​ത്തോ​ടു​കൂ​ടി​യ ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ്

ഉ​ച്ച​യ്ക്ക് 2.30 ന് ​കു​നി​ശേ​രി അ​നി​യ​ൻ മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ൽ പ​ഞ്ച​വാ​ദ്യ​ത്തോ​ടു​കൂ​ടി​യ കാ​ഴ്ച ശീ​വേ​ലി. വൈ​കി​ട്ട് 5.30 മു​ത​ൽ നാ​ദ​സ്വ​ര​ക്ക​ച്ചേ​രി, തു​ട​ർ​ന്ന് നി​റ​മാ​ല​യും ദീ​പാ​രാ​ധ ന​യും, വി​ള​ക്കു​വ​യ്പും സോ​പാ​ന​സം​ഗീ​ത​വും.

6.30ന് ​നൃ​ത്തം, ക​ഥ​ക​ളി, 9.30 ന് ​താ​യ​മ്പ​ക, രാ​ത്രി 12ന് ​മ​ദ്ദ​ള​കേ​ളി തു​ട​ർ​ന്ന് ശീ​വേ​ലി എ​ഴു​ന്ന​ ള്ളി​പ്പ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 5.30ന് ​നാ​ദ​സ്വ​ര​ത്തോ​ടെ നി​റ​മാ​ല ഉ​ത്സ​വം സ​മാ​പ​ിക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up