ജൂബിലി മിഷൻ സ്കൂൾ ഓഫ് നഴ്സിംഗിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങായ "ആരോഹ 2026' ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ് ഉദ്ഘാടനം ചെയ്യുന്നു. ആർച്ച്ബ
തൃശൂർ: നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ച് കേരളത്തിൽതന്നെ കൂടുതൽ വിദ്യാർഥികൾക്കു പഠിക്കാൻ അവസരമൊരുക്കണമെന്നാണു സംസ്ഥാന സർക്കാരിന്റെ ആഗ്രഹമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്.
ജൂബിലി മിഷൻ സ്കൂൾ ഓഫ് നഴ്സിംഗിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങായ ആരോഹ 2026 ഉദ് ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിവർഷം 50,000 വിദ്യാർഥികൾ കേരളത്തിനു പുറത്തുപോയി പഠിക്കുന്നു. അന്പതിനായിരം കോടിയാണ് ഇതരസംസ്ഥാനങ്ങളിൽ ചെലവിടുന്നത്. ജനറൽ നഴ്സിംഗിലും സമാനമായ സ്ഥിതിയാണ്. ആശുപത്രിപോലും ഇല്ലാത്ത സ്ഥാപനങ്ങളിലാണു നഴ്സിംഗ് പഠനം. ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികൾ ഇവിടെവന്നു പഠിക്കുന്ന സ്ഥിതിയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ജൂബിലി മിഷൻ ട്രസ്റ്റ് ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, രാജൻ ജെ. പല്ലൻ എംഎൽഎ, ജൂബിലി മിഷൻ സിഇഒ ഡോ. ബെന്നി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോയ്സണ് ചെറുവത്തൂർ, സ് കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റെജി അഗസ്റ്റിൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കല്ലിവളപ്പിൽ, കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജൂഡി, വൈസ് പ്രിൻസിപ്പൽ സിജി ജോസ് എന്നിവർ പ്രസംഗിച്ചു. വജ്രജൂബിലി സുവനീർ നഴ്സിംഗ് സൂപ്രണ്ടന്റ് സിസ്റ്റർ മെറ്റിൽഡ പോളിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.
ഗിഫ്റ്റ് ഓഫ് കെയർ പദ്ധതിയിലൂടെ 60 നിർധന ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാസഹായനിധി കൈമാറി. ജൂബിലി മിഷൻ സ്കൂൾ ഓഫ് നഴ്സിംഗിന്റെ ആദ്യ ബാച്ചിലെ വിദ്യാർഥിയായിരുന്ന സിസ്റ്റർ ഗ്ലാഫീറയെ ആദരിച്ചു.
Tags : NattuVishesham DistrictNews