x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഷിം​ഗ് മെ​ഷീ​നി​ൽ​നി​ന്ന് ഷോ​ർട്ട് സ​ർ​ക്യൂ​ട്ട്: ഗ്യാ​സ് സി​ലി​ൻ​ഡ​ർ പൊ​ട്ടി​ത്തെ​റി​ച്ചു

വെബ് ഡെസ്ക്
Published: September 16, 2026 05:23 AM IST | Updated: September 16, 2026 05:23 AM IST

ഗ്യാ​സ് സി​ലി​ൻ​ഡ​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന്‍റെ ചു​മ​രി​ൽ വ​ലി​യ ദ്വാ​രം രൂ​പ​പ്പെ​ട്ട​പ്പോ​ൾ. ഉ​രു​കി​യ ഗ്യാ​സ് സി​ലി​ൻ​ഡ​റി​ന്‍റെ ഭാ​ഗ​ങ്ങ​ളും കാ​ണാം.

ചേ​ർ​പ്പ്: വീ​ട്ടു​മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​ച​ക ഗ്യാ​സ് സി​ലി​ൻ​ഡ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം. പ​ല്ലി​ശേ​രി ചി​റ്റേ​ങ്ങ​ര വെ​ളി​യ​ത്ത് നാ​രാ​യ​ണ​ന്‍റെ വീ​ടി​നു പി​റ​കി​ലെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ൻ​ഡ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗ്യാ​സ് സി​ലി​ൻ​ഡ​റി​നു സ​മീ​പമു​ണ്ടാ​യി​രു​ന്ന വാ​ഷിം​ഗ് മെ​ഷീ​നി​ൽ വൈ​ദ്യു​തി ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ട് ഉ​ണ്ടാ​കു​ന്ന​തും തീ ​പ​ട​രു​ന്ന​തും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ക​ണ്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പി​റ​കു​വ​ശ​ത്തെ വാ​തി​ലു​ക​ൾ അ​ട​ച്ചു. പി​ന്നീ​ട് ഗ്യാ​സ് സി​ലി​ൻ​ഡ​റി​ലേ​ക്ക് തീ​പ​ട​ർ​ന്ന് ഉ​ഗ്ര​സ്ഫോ​ട​ന ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഗ്യാ​സ് വച്ചി​രു​ന്ന ഭാ​ഗ​ത്തെ ചു​മ​ർ ത​ക​ർ​ന്ന് വ​ലി​യ​ദ്വാ​ര​മാ​യി. വീ​ട്ടു ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. പി​റ​കി​ലു​ണ്ടാ​യി​രു​ന്ന പാ​ത്ര​ങ്ങ​ൾ​ക്കും ചെ​ടി ച്ചെ ​ട്ടി​ക​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണു തീ​യ​ണ​ച്ച​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ലും മ​റ്റൊ​രു​ഗ്യാ​സ് സി​ലി​ൻ​ഡ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തി​ലേ​ക്കു തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up