ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂരില്‍ പിക്കപ്പ് വാനിലിടിച്ച് മിനി ടെമ്പോ മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. നടത്തറയില്നിന്ന് കോടാലിയിലേക്ക് വാട്ടര്‍ ടാങ്കുകള്‍ കൊണ്ടുപോയിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ആമ്പല്ലൂര്‍ മേല്‍പ്പാതയിലൂടെ വന്ന ടെമ്പോയിലെ വാട്ടര്‍ ടാങ്കുകളില്‍ കാറ്റുപിടിച്ച് ഉലയുകയായിരുന്നു. നിയന്ത്രണം വിട്ട ടെമ്പോ പിക്കപ്പില്‍ ഇടിച്ച് മറിയുകയായിരുന്നു. ദേശീയപാതയിലേക്ക് വാഹനം മറിഞ്ഞതോടെ ചാലക്കുടി ഭാഗത്തേക്കുള്ള പാതയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.
Tags : NattuVishesham DistrictNews