x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: September 16, 2026 04:46 AM IST | Updated: September 16, 2026 04:46 AM IST

എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ചാ​മ​ക്കാ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന.

എ​ട​ത്തി​രു​ത്തി: ആ​രോ​ഗ്യ​വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റ​യും ചാ​മ​ക്കാ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ സ്വ​കാ​ര്യ - പൊ​തു കു​ള​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം, ശു​ചി​ത്വം, കു​ടി​വെ​ള്ള​ത്തി​ന്‍റെ സു​ര​ക്ഷ, ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ വൃ​ത്തി​യാ​ക്ക​ൽ, ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്, മാ​ലി​ന്യ​സം​സ്‌​ക​ര​ണം തു​ട​ങ്ങി​യ​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി.

ചാ​മ​ക്കാ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ർ സി. ​ബി​ഞ്ചു ജേ​ക്ക​ബ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​എം. ലി​നി, എ.​എ​സ്. ര​ബി​ത, കെ.​എ​സ്. ആ​ന​ന്ദ്, പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​ബി. കീ​ർ​ത്തി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം മേ​ധാ​വി ഡോ.​ആ​ർ. രാ​ഗി അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up