x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ങ്കു​റ്റി​പ്പാ​ട​ത്ത് വ​ള​ര്‍​ത്തു​നാ​യ​യെ​ കൊ​ന്ന നി​ല​യി​ല്‍; പു​ലി​യെ​ന്ന് സം​ശ​യം

വെബ് ഡെസ്ക്
Published: September 16, 2026 04:57 AM IST | Updated: September 16, 2026 04:57 AM IST

നാ​യ​യു​ടെ ജ​ഡം ക​ണ്ട​ത്തി​യ സ്ഥ​ല​ത്ത് വ​ന​പാ​ല​ക​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കോ​ടാ​ലി: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര ഗ്രാ​മ​മാ​യ മാ​ങ്കു​റ്റി​പ്പാ​ട​ത്ത് വ​ള​ര്‍​ത്തു​നാ​യ​യെ കൊ​ന്ന​ത് പു​ലി​യെ​ന്നു സം‍​ശ​യം.

വ​നാ​തി​ര്‍​ത്തി​യോ​ടു​ചേ​ര്‍​ന്ന റ​ബ​ര്‍​തോ​ട്ട​ത്തി​ന​രി​കെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് ഇ​വി​ടെ ടാ​പ്പിം​ഗി​നെ​ത്തി​യ പ​ത്തു​കു​ള​ങ്ങ​ര സ്വ​ദേ​ശി അ​സൈ​ന്‍ നാ​യ​യെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ട​ത്. കു​റ​ച്ച​ക​ലെ താ​മ​സി​ക്കു​ന്ന കു​റ്റി​യ​റ പൗ​ലോ​സ് എ​ന്ന​യാ​ളു​ടെ വീ​ടി​ന​രി​കെ കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ​യാ​ണ് കൊ​ന്ന​ത്. ജ​ഡ​ത്തി​ന്‍റെ കു​റേ​ഭാ​ഗം തി​ന്ന നി​ല​യി​ലാ​യി​രു​ന്നു. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് നാ​യ ച​ത്ത​തെ​ന്ന് സം​ശ​യി​ച്ച ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി വെ​ള്ളി​ക്കു​ള​ങ്ങ​ര ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ന​ട​ത്തി. നാ​യ​യെ കൊ​ന്ന​ത് പു​ലി​യാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പ​ധി​കൃ​ത​രും സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. ഇ​തി​നി​ടെ ഉ​ച്ച​യോ​ടെ നാ​യ​യു​ടെ ജ​ഡം പ്ര​ദേ​ത്തു​നി​ന്ന് കാ​ണാ​താ​യി. ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഇ​ല്ലാ​താ​യ​പ്പോ​ള്‍ പു​ലി വീ​ണ്ടു​മെ​ത്തി ജ​ഡാ​വ‍​ശി​ഷ്ടം കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് പു​ലി​യു​ണ്ടെ​ന്ന അ​ഭ്യൂ​ഹം ശ​ക്തി​പ്പെ​ട്ടു.

ഈ​യി​ടെ പ്ര​ദേ​ശ​ത്തെ ഏ​താ​നും ആ​ടു​ക​ളെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടി​രു​ന്നു. ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ള്‍ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ച​താ​ണെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ന​ലെ വ​ള​ര്‍​ത്തു​നാ​യ​യു​ടെ ജ​ഡം ക​ണ്ട​തോ​ടെ നേ​ര​ത്തെ​ച​ത്ത ആ​ടു​ക​ള്‍ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. കോ​ട​ശേ​രി മ​ല​യു​ടെ താ​ഴ്‌വാ​ര​ത്തു​ള്ള മാ​ങ്കു​റ്റി​പ്പാ​ടം പ്ര​ദേ​ശ​ത്ത് ആ​ദ്യ​മാ​യാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യം സം​ശ​യി​ക്കു​ന്ന​ത്.

മ​റ്റ​ത്തൂ​ര്‍ മു​ത​ല്‍ വെ​ള്ളി​ക്കു​ള​ങ്ങ​ര ക​മ​ല​ക്ക​ട്ടി​വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന കോ​ട​ശേ​രി മ​ല​യി​ല്‍ കാ​ട്ടു​പ​ന്നി, കു​റു​ക്ക​ന്‍ തു​ട​ങ്ങി​യ ചെ​റു​മൃ​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​തു​വ​രെ കാ​ണ​പ്പെ​ട്ടി​രു​ന്ന​ത്. പു​ലി​യു​ടെ സാ​ന്നി​ധ്യം ബ​ല​പ്പെ​ട്ട​തോ​ടെ മ​ല​യോ​ര​ത്തു​ള്ള ജ​ന​ങ്ങ​ള്‍ ഭീ​തി​യി​ലാ​ണ്. പു​ലി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വ​നം​വ​കു​പ്പു​ദ്യോ​ഗ്ഥ​ര്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up