x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ത്ത​ൻ​പ​ള്ളി ഊ​ട്ടു​തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്രം

വെബ് ഡെസ്ക്
Published: September 16, 2026 05:05 AM IST | Updated: September 16, 2026 05:05 AM IST

തൃ​ശൂ​ർ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്കയിലെ ഉൗ​ട്ടു​നേ​ർ​ച്ച ഭ​ക്ഷ​ണം മോൺ. ​ജോ​ർ​ജ് മാ​നാ​ട​ൻ ആ​ശീ​ർ​വ​ദി​ക്കു​ന്നു. വി​കാ​രി ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി സ​മീ​പം. -

തൃ​ശൂ​ർ: പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക​യി​ലെ ഊ​ട്ടു​തി​രു​നാ​ളി​ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​രം​ഭി​ച്ച ഊ​ട്ടു​നേ​ർ​ച്ച ഭ​ക്ഷ​ണ​വി​ത​ര​ണം രാ​ത്രി​വ​രെ നീ​ണ്ടു. രാ​ത്രി വൈ​കി​യും തു​ട​ർ​ന്ന ഊ​ട്ടു​നേ​ർ​ച്ച​യി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ പ​ങ്കെ​ടു​ത്തു.
രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, മാ​താ​പാ​ത എ​ന്നി​വ​യ്ക്കു റെ​ക്ട​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ഊ​ട്ടു​നേ​ർ​ച്ച ആ​ശീ​ർ​വാ​ദ​ക​ർ​മ​ത്തി​നും മോ​ൺ. ജോ​ർ​ജ് മാ​നാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ്ക്കും തി​രു​നാ​ൾ സ​ന്ദേ​ശ​ത്തി​നും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നേ​തൃ​ത്വം ന​ല്കി.

ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടി​നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്ക് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​എ​ഡ്‌​വി​ൻ ജോ​ർ​ജ് അ​പ്പ​ക്കോ​ട്ടി​ൽ കാ​ർ​മി​ക​നാ​യി​രു​ന്നു. വൈ​കീ​ട്ട് മൂ​ന്ന്, അ​ഞ്ച്, രാ​ത്രി 7.30 സ​മ​യ​ങ്ങ​ളി​ൽ നൊ​വേ​ന, മാ​താ​പാ​ത, വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ​ക്കു യ​ഥാ​ക്ര​മം അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബ്രി​ൽ​വി​ൻ ഒ​ല​ക്കേ​ങ്കി​ൽ, ഫാ. ​ജോ​ർ​ജ് എ​ട​ക്ക​ള​ത്തൂ​ർ, ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി.

ഊ​ട്ടു​തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ​പ​രം പാ​ർ​സ​ൽ ഭ​ക്ഷ​ണ​വും നേ​ർ​ച്ച​പ്പാ​യ​സ വി​ത​ര​ണ​വും ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ പ​ള്ളി​ക്ക് ആ​റു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള അ​നാ​ഥ​മ​ന്ദി​ര​ങ്ങ​ളി​ലെ അ​യ്യാ​യി​ര​ത്തോ​ളം​പേ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം​ചെ​യ്തു.

തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up