പി.കെ. ചാത്തന് മാസ്റ്ററുടെ മാപ്രാണത്തെ വീട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സന്ദര്‍ശിച്ചപ്പോൾ.
ഇരിങ്ങാലക്കുട: പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ എക്കാലത്തേയും വഴികാട്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
മാപ്രാണത്തെ ചാത്തന് മാസ്റ്ററുടെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളുമായി സൗഹൃദസംഭാഷണം നടത്തുകയും ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനേതാവും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവുമായിരുന്ന സഖാവിനെ തട്ടിപ്പറിക്കാന്‍ ബിജെപിക്കാര്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ ചോരയുടെ മഹത്വം മനസിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. ഇത് ബിജെപി, സംഘപരിവാറിന്റെ രാഷ്ട്രീയപാപ്പരത്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്യൂണിസ്റ്റ് വിരോധംമൂത്ത്, ചാത്തന്‍പൂട്ടാന്‍ പോകട്ടെ എന്ന് മുദ്രാവാക്യം മുഴക്കിയവരാണവര്. ചാത്തന് മാഷ് ആരാണെന്ന് അവര്‍ക്കറിയില്ല. മാഷിന്റെ രക്തത്തില്‍ പിറന്നവര്‍ ബിജെപിക്കൊപ്പം ചെല്ലുമെന്ന് വ്യാമോഹിക്കുകയുംവേണ്ട, ബിനോയ് വിശ്വം പറഞ്ഞു.
ചാത്തന് മാസ്റ്ററുടെ മൂത്തമകന് പി.സി. മോഹനന് ബിജെപിയുടെ നിലപാടില്‍ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. ചാത്തന് മാഷുടെ മക്കളുടെ നേതൃത്വത്തില്‍ പാര്‍ട്ടി സെക്രട്ടറിയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. ശിവന്, കെ.എസ്. പ്രസാദ്, കെ.എസ്. ബൈജു, കെ. ശ്രീകുമാര്‍, നഗരസഭ കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമസ് എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews