Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MinisterNShamsudheen

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കെഎസ്എസ്ടിഎഫ്

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍ഥിക​ളും അ​ഭി​മു​ഖീ​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്എ​സ്ടി​എ​ഫ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്‍. ഷം​സു​ദീ​ന് അ​വ​കാ​ശപ​ത്രി​ക ന​ല്‍കി.

വി​ദ്യാ​ര്‍ഥി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ ഉ​ള്‍പ്പടെ വി​ദ്യാ​ര്‍ഥി സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം. വി​വി​ധ ഗ്രാ​ന്‍റു​ക​ള്‍ കൃ​ത്യസ​മ​യ​ത്ത് കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണം. ക്രി​യാ​ത്മ​ക ശേ​ഷി വ​ള​ര്‍ത്തി മൊ​ബൈ​ല്‍ ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നൂ​ത​ന പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്ക​ണം.

പി​എം​ശ്രീ പ​ദ്ധ​തി​യി​ല്‍ പു​ന​രാ​ലോ​ച​ന വേ​ണം. മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണം. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി ബാ​ച്ചു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ എ​ണ്ണം 50 ആ​യി പ​രി​മി​ത​പെ​ടു​ത്തി കൂ​ടു​ത​ല്‍ ബാ​ച്ച് അ​നു​വ​ദി​ക്ക​ണം.

നി​യ​മി​ത​രാ​യ അ​ധ്യാ​പ​രെ പി​രി​ച്ചു​വി​ടു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം.
ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി​യി​ല്‍ നോ​ണ്‍ ടീ​ച്ചിം​ഗ് പ്രി​ന്‍സി​പ്പ​ല്‍ പോ​സ്റ്റ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് കെ​എ​സ്എ​സ്ടി എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​നോ​യ​ല്‍ മാ​ത്യൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​കാ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ച​ത്. ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ല്‍കി.

Latest News

Corehub Up