Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrafficSignalPole

ഡ​ൽ​ഹി​യി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ പോ​സ്റ്റ് ഒ​ടി​ഞ്ഞ് വീ​ണു; രണ്ട് പേർക്ക് പരിക്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ണാ​ട്ട് പ്ലേ​സി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ പോ​സ്റ്റ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞ് വീ​ണു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ഓ​ട്ടോ​യും സ്കൂ​ട്ട​റും നി​ലം​പ​തി​ച്ച പോ​സ്റ്റി​ന​ടി​യി​ൽ​പ്പെ​ട്ടു.

ക​ണാ​ട്ട് പ്ലേ​സ് ഔ​ട്ട​ർ സ​ർ​ക്കി​ളി​ൽ മി​ന്‍റോ ബ്രി​ഡ്ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ട്രാ​ഫി​ക് പോ​സ്റ്റ് റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്.

സ്കൂ​ട്ട​ർ യാ​ത്രി​ക​നും ഓ​ട്ടോ​യിലി​രു​ന്ന ഒ​രു കു​ട്ടി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പോ​സ്റ്റ് ത​ക​ർ​ന്ന വീ​ഴാ​നു​ള്ള കാ​ര​ണം പൊ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Latest News

Corehub Up