Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DubaiAirport

Kouthukam

മും​ബൈ​യി​ലെ പാ​നി​പൂ​രി​യെ ക​ളി​യാ​ക്കി; ഒ​ടു​വി​ൽ ദു​ബാ​യ് എ​യ​ർ​പോ​ർ​ട്ടി​ൽ വി​ല ക​ണ്ട് ക​ണ്ണ് ത​ള്ളി റ​ഷ്യ​ൻ ന​ടി! വൈ​റ​ൽ വീ​ഡി​യോ

മും​ബൈ​യി​ലെ തെ​രു​വോ​ര​ത്ത് വെ​ച്ച് വി​ല​കൂ​ടി​യെ​ന്ന് പ​റ​ഞ്ഞ് പാ​നി​പൂ​രി​യെ ക​ളി​യാ​ക്കി​യ റ​ഷ്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​ക്ക് ഒ​ടു​വി​ൽ വി​ദേ​ശ​ത്ത് വെ​ച്ച് അ​ബ​ദ്ധം മ​ന​സി​ലാ​യി.

മും​ബൈ ലോ​ക​ണ്ഡ്‌​വാ​ല മാ​ർ​ക്ക​റ്റി​ൽ നി​ന്ന് ഒ​രു പ്ലേ​റ്റ് പാ​നി​പൂ​രി​ക്ക് 60 രൂ​പ ന​ൽ​കേ​ണ്ടി വ​ന്ന​തി​ൽ പ​ര​സ്യ​മാ​യി അ​ത്ഭു​തം പ്ര​ക​ടി​പ്പി​ച്ച മോ​ഡ​ലും ന​ടി​യു​മാ​യ ഐ​റി​ന റു​ഡാ​ക്കോ​വ​യാ​ണ് ഇ​പ്പോ​ൾ താ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ൾ തി​രു​ത്തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ വെ​ച്ച് പാ​നി​പൂ​രി​യു​ടെ വി​ല ക​ണ്ട​തോ​ടെ​യാ​ണ് ഐ​റി​ന​യു​ടെ മ​നോ​ഭാ​വം പൂ​ർ​ണ​മാ​യും മാ​റി​യ​ത്. ദു​ബാ​യി​ൽ ഒ​രു പ്ലേ​റ്റ് പാ​നി​പൂ​രി​ക്ക് 42 യു​എ​ഇ ദി​ർ​ഹ​മാ​യി​രു​ന്നു വി​ല.

അ​താ​യ​ത് ഇ​ന്ത്യ​ൻ രൂ​പ​യി​ൽ ക​ണ​ക്കാ​ക്കി​യാ​ൽ ഏ​ക​ദേ​ശം 1,096 രൂ​പ​യോ​ളം വ​രും. അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഈ ​ഭീ​മ​മാ​യ നി​ര​ക്ക് ക​ണ്ട താ​രം, മും​ബൈ​യി​ലെ 60 രൂ​പ പാ​നി​പൂ​രി​യെ കു​റ്റ​പ്പെ​ടു​ത്തി​യ​ത് വ​ലി​യ തെ​റ്റാ​യി​പ്പോ​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ ത​മാ​ശ​രൂ​പേ​ണ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

1000 രൂ​പ കൊ​ടു​ത്ത് വി​ദേ​ശ​ത്ത് നി​ന്ന് ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് മും​ബൈ​യി​ലേ​ക്ക് ത​ന്നെ തി​രി​കെ പോ​കു​ന്ന​താ​ണെ​ന്നും താ​രം ത​മാ​ശ​യോ​ടെ കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ ജൂ​ലൈ​യി​ൽ മും​ബൈ​യി​ലെ ക​ച്ച​വ​ട​ക്കാ​ര​നോ​ട് വി​ല ചോ​ദി​ച്ച് അ​ത്ഭു​ത​പ്പെ​ടു​ന്ന ഐ​റി​ന​യു​ടെ വീ​ഡി​യോ ഏ​റെ വൈ​റ​ലാ​യി​രു​ന്നു.

എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത ആ​ഴ്ച ത​ന്നെ മും​ബൈ പാ​നി​പൂ​രി ക​ഴി​ച്ചു​നോ​ക്കു​ക​യും അ​തി​ന്‍റെ രു​ചി ത​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നാ​ട​ൻ തെ​രു​വോ​ര ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല​യും വി​ദേ​ശ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലെ നി​ര​ക്കും ത​മ്മി​ലു​ള്ള വ​ലി​യ വ്യ​ത്യാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള ഐ​റി​ന​യു​ടെ പു​തി​യ അ​നു​ഭ​വ​ക്കു​റി​പ്പ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​ൻ വി​നോ​ദ​രം​ഗ​ത്ത് സ​ജീ​വ​മാ​കാ​ൻ ഇ​രു​പ​താം വ​യ​സി​ൽ റ​ഷ്യ​യി​ൽ നി​ന്ന് എ​ത്തി​യ ഐ​റി​ന, ഡി​സ്ക​വ​റി ചാ​ന​ലി​ന്‍റെ റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ആ​ദ്യം ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്.

പി​ന്നീ​ട് ബി​ഗ് ബോ​സ് മ​റാ​ഠി സീ​സ​ൺ 5-ൽ ​ആ​ദ്യ വി​ദേ​ശ മ​ത്സ​രാ​ർ​ഥി​യാ​യി പ​ങ്കെ​ടു​ത്ത താ​രം ത​ന്‍റേ​താ​യ ഭാ​ഷാ​ശ്ര​മ​ങ്ങ​ൾ കൊ​ണ്ടും വേ​റി​ട്ട വ്യ​ക്തി​ത്വം കൊ​ണ്ടും ഇ​ന്ത്യ​യി​ൽ ധാ​രാ​ളം ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up