എംജി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സിപിആര്‍ പരിശീലന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂതു ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: എംജി സര്‍വകലാശാലയുടെയും കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് മിഷന് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ സിപിആര്‍ പരിശീലനം സംഘടിപ്പിച്ചു. സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ നടന്ന ആദ്യ പരിശീലനം വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂതു ഉദ്ഘാടനം ചെയ്തു.
മേരി ക്വീന്‍സ് മിഷന് ഹോസ്പിറ്റല്‍ സിഇഒയും ഡയറക്ടറുമായ ഫാ. എം. മാര്ട്ടിന് പരിപാടിയില്‍ സംബന്ധിച്ചു. ഹോസ്പിറ്റല്‍ ജീവനക്കാരായ അജോ ജോസ്, സോണി സെബാസ്റ്റ്യന്‍, കിരണ്‍ കമാല്‍, സൂര്യ എലിസബത്ത് ജോണ്‍ എന്നിവര്‍ സിപിആര്‍ പരിശീലനത്തിന് നേതൃത്വം നല്കി. സര്‍വകലാശാലാ സ്കൂള്‍ ഓഫ് ബയോസയന്‍സസ് പ്രഫസറും എഎന്‍ആര്‍എഫ്- പെയര്‍ പ്രൊജക്റ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. ഇ.കെ. രാധാകൃഷ്ണന്, പ്രോജക്റ്റ് റിസര്‍ച്ച് അസോസിയേറ്റ് ഡോ. സി. ചന്ദന, ഡോ. ജിക്സണ്‍ കെ. ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.
Tags : Nattuvishesham District News DeepikaNews training program