പാലാ-രാമപുരം റൂട്ടില്‍ നെച്ചിപ്പഴൂര്‍ വായനശാല ജംഗ്ഷനില്‍ ഇന്നലെയുണ്ടായ അപകടം.
പാലാ: രാമപുരം റൂട്ടില്‍ നെച്ചിപ്പഴൂര്‍ വായനശാല ജംഗ്ഷനില്‍ നിയന്ത്രണം വിട്ട പാഴ്സല്‍ ലോറി കാറിലിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. രാവിലെ 8.30നായിരുന്നു അപകടം.
നെച്ചിപ്പുഴൂര്‍ പാലപ്പുഴ ഭവനത്തില്‍ ഡോ. ലക്ഷ്മി (52), വാഹനമോടിച്ചിരുന്ന നെച്ചിപ്പുഴൂര്‍ അഞ്ചാനിക്കല്‍ മനു മോഹന്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് പതോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ. ലക്ഷ്മി ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും.
Tags : NattuVishesham DistrictNews