പനയന്റവിട വൽസൻ
നാദാപുരം: വീടിന്റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പേരോട് സ്വദേശി പനയന്റവിട വൽസനാണ് (68) മരിച്ചത്. ടെറസിൽ കയറി അടുപ്പിന്റെ പുകക്കുഴൽ ശുചീകരിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഭാര്യ: ശ്രീജ. മക്കൾ. ജിതിൻ (അസി.എൻജിനിയർ കേരളവാട്ടർ അതോറിറ്റി ), ജിഷ്ണ. മരുമകൻ:വിഘ്നേഷ് (ഇലക്ട്രിക്കൽ എൻജിനിയർ ചെന്നൈ).
Tags : Deepika DeepikaNewspaper BreakingNews