നാല്‍പ്പാത്തിമല സെന്റ് തോമസ് സണ്‍ഡേ സ്കൂള്‍ ചെറുപുഷ്പ മിഷന് ലീഗിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മുതിര്‍ന്ന പൗരന്മാരുടെ ഭവനങ്ങളില്‍ സ്നേഹസന്ദര്‍ശനം നടത
നാല്‍പ്പാത്തിമല: സെന്റ് തോമസ് സണ്‍ഡേ സ്കൂള്‍ മിഷന്‍ലീഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മിഷന് മാസാചരണത്തിന്റെ ഭാഗമായി ഇടവകയിലെ മുതിര്‍ന്ന പൗരന്മാരുടെ ഭവനങ്ങളില്‍ സ്നേഹസന്ദര്‍ശനം നടത്തി.
കഴുതാടിയില്‍ അന്നമ്മ വര്‍ക്കി (97), ചാകംകുളം അന്നമ്മ ജോസഫ് (96) എന്നിവരെ സന്ദര്‍ശിച്ചു സ്നേഹവും ആദരവും പങ്കുവച്ചു. മുതിര്‍ന്ന തലമുറയോടുള്ള സ്നേഹവും കരുതലും വളര്‍ത്തുന്നതിനും ക്രൈസ്തവ മൂല്യങ്ങൾ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി നല്ല മിഷനറി ആകുന്നതും ലക്ഷ്യമിട്ടാണ് സ്നേഹസന്ദര്‍ശനം നടത്തിയത്. മുതിര്‍ന്ന അമ്മമാര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയ്ക്ക് പകര്ന്നുനല്കി.
അമ്മമാരെ വിദ്യാര്‍ഥികള്‍ സമ്മാനങ്ങള്‍ നല്കി ആദരിച്ചു. മിഷന് മാസത്തില്‍ വ്യത്യസ്തത നിറഞ്ഞ വിവിധ പരിപാടികള്‍ നടപ്പിലാക്കാനാണു പദ്ധതിയിട്ടിരിക്കുന്നതെന്ന് വികാരി ഫാ. ജയിംസ്ചുണ്ടക്കാട്ടില് പറഞ്ഞു.
Tags : Nattuvishesham District News DeepikaNews visit of love