ടിന്റു ദിലീപ്.
എടത്വ: നാഷണല്‍ ഓപ്പണ്‍ മീറ്റില്‍ നാല് മെഡലുകള്‍ നേടി എടത്വ സ്വദേശിനി ടിന്റു ദിലീപ്. കോയമ്പത്തൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാമത് നാഷണല്‍ ഓപ്പണ്‍ മീറ്റില്‍ കേരളത്തിന് വേണ്ടി വനിതകളുടെ 40 + കാറ്റഗറിയില്‍ ജാവലിന്‍ ത്രോയിലും 4 x 400 മീറ്റര്‍ റിലേയിലും വെള്ളി മെഡലും, ട്രിപ്പിള്‍ ജമ്പ് ഹാമര്‍ ത്രോ ഇനങ്ങളില്‍ വെങ്കലമെഡലും ടിന്റു നേടി. ശ്രീലങ്ക അടക്കമുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നും മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു. ഇവരെ മറികടന്നാണ് ടിന്റു ഈ നേട്ടം കൈവരിച്ചത്. എടത്വ തൈപ്പറമ്പ് ദിലീപിന്റെ ഭാര്യയാണ്.
ദേശീയ-അന്തര്‍ ദേശീയ മത്സരങ്ങളില്‍ നിരവധി സ്വര്‍ണം അടക്കം മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
Tags : NattuVishesham DistrictNews