കാളികാവ്: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പലക്കടവ് പെവുന്തറ സ്വദേശിയും കാളികാവിലെ ന്യൂകൊച്ചുകുടിയില് ഏജന്‍സീസ് ഉടമയുമായ അബ്ദുല്‍ സത്താര്‍ (45) അച്ചിപ്രയാണ് മരിച്ചത്.
കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കാളികാവ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അസുഖബാധ കരളിനേറ്റതിനെ തുടര്‍ന്ന് തീവ്ര പരിചരണത്തിനായി കോഴിക്കോട്ടേക്ക് മാറ്റിയതായിരുന്നു. ഭാര്യ: റംസീന. മക്കള്‍: മുഹമ്മദ് റസല്‍, ഫാത്വിമ റഷ , ആയിശ, റിന.
Tags : Deepika DeepikaNewspaper BreakingNews Young man treatment for jaundice dies