x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്ക​ത്ത​ഷ്‌ടമി​: സ​ന്ധ്യാ​വേ​ല​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്കം

വെബ് ഡെസ്ക്
Published: October 13, 2026 11:51 PM IST | Updated: October 13, 2026 11:51 PM IST

വൈ​ക്ക​ത്ത​ഷ്ട​മി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​ത്തു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ ദേ​വ​സ്വം മ​ന്ത്രി കെ.​ മു​ര​ളീ​ധ​ര​ൻ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ

വൈ​ക്കം: മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ വൈ​ക്ക​ത്ത​ഷ്ട​മി​ക്കു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന സ​ന്ധ്യ​ാവേ​ല​ക​ൾ​ക്ക് ഇ​ന്ന് ആ​രം​ഭം​ കു​റി​ക്കും. 12 ദി​ന​രാ​ത്ര​ങ്ങ​ൾ നീ​ളു​ന്ന അ​ഷ്ട​മി ഉ​ത്സ​വ​ത്തി​ലെ ര​ണ്ട് സ​ന്ധ്യ​ാവേ​ല​ക​ളി​ൽ 17ന് ​തു​ട​ങ്ങു​ന്ന പു​ള്ളിസ​ന്ധ്യ​ാവേ​ല​യു​ടെ കോ​പ്പ് തൂ​ക്ക​ലാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. 17നു ​തു​ട​ങ്ങി 23 വ​രെ ഒ​ന്നി​ട​വി​ട്ട നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പു​ള്ളിസ​ന്ധ്യാ​വേ​ല ന​ട​ക്കു​ന്ന​ത്. ദേ​വ​സ്വം അ​ധി​കൃ​ത​ർ ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്കാ​യി മം​ഗ​ള​വ​സ്‌​തു​ക്ക​ൾ തൂ​ക്കി കാ​ര്യ​ക്കാ​ര​ന് കൈ​മാ​റു​ന്നതാ​ണ് കോ​പ്പ് തൂ​ക്ക​ൽ.

ക​ല​വ​റ​യി​ൽ ദീ​പം തെ​ളി​ച്ച് വി​ഗ്‌നേശ്വ​ര​നെ സ​ങ്ക​ൽ​പി​ച്ച് തൂ​ശ​നി​ല​യി​ൽ പൂ​വ​ൻ​പ​ഴം സ​മ​ർ​പ്പി​ക്കും. തു​ട​ർ​ന്നാ​ണ് കോ​പ്പു​തൂ​ക്ക​ൽ. ആ​ദ്യം മ​ഞ്ഞ​ളും തു​ട​ർ​ന്ന് ച​ന്ദ​ന​വും ത്രാ​സി​ൽ തൂ​ക്കി കൈ​മാ​റും. അ​ഷ്ട​മി ഉ​ത്സ​വ​ത്തി​ന് പ്രാ​രം​ഭം കു​റി​ച്ചു​ള്ള അ​ചാ​ര​പ​ര​മാ​യ ആ​ദ്യ പു​ള്ളിസ​ന്ധ്യ​ാവേ​ല കോ​പ്പ് തൂ​ക്ക​ലാ​ണ് ഇ​ന്ന് രാ​വി​ലെ 8.45 നും 10.45 ​നും മ​ധ്യേ ക്ഷേ​ത്ര ക​ല​വ​റ​യി​ൽ ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ആ​ന​പ്പു​റ​ത്ത് ശ്രീ​ബ​ലി, മ​ണ്ഡ​പ​ത്തി​ൽ വാ​ര​മി​രി​ക്ക​ൽ, അ​ഭി​ഷേ​കം, പ്രാ​ത​ൽ, വി​ള​ക്ക് ച​ട​ങ്ങു​ക​ളാ​ണ് പ്ര​ധാ​ന​മാ​യി ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്. തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വാ​യി​രു​ന്ന മാ​ർ​ത്താ​ണ്ഡ​വ​ർ​മ ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ൾ യു​ദ്ധം ചെ​യ്ത് പി​ടി​ച്ച​ട​ക്കി​യ​പ്പോ​ൾ മ​ര​ണ​മ​ട​ഞ്ഞ അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത പ​ട​യാ​ളി​ക​ളു​ടെ ശ​മ്പ​ള​ത്തി​ന്‍റെ പ​ലി​ശകൊ​ണ്ട് വ​ർ​ഷം​തോ​റും ഒ​ന്നി​ട​വി​ട്ട നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തിവ​ന്നി​രു​ന്ന​താ​ണ് പു​ള്ളിസ​ന്ധ്യ​ാവേ​ല​യെ​ന്നാ​ണ് വി​ശ്വാ​സം.

ഉ​ത്സ​വ ക്ര​മീ​ക​ര​ണം വിലയിരുത്തി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നുള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ അ​വ​ലോ​ക​നം ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് കോം​പ്ല​ക്സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ. ​ബി​നി​മോ​ൻ എം ​എ​ൽ എ , ​ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ, ദേ​വ​സ്വം സെ​ക്ര​ട്ട​റി രാ​ജ​മാ​ണി​ക്യം,കോ​ട്ട​യം ജി​ല്ല ക​ള​ക്ട​ർ ചേ​ത​ൻകു​മാ​ർ മീ​ണ , കോ​ട്ട​യം എ​സ് പി ​സാ​ബു മാ​ത്യു, വൈ​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, പാ​ലാ ആ​ർ ഡി ​ഒ ഷാ​ഹി​ന രാ​മ​കൃ​ഷ്ണ​ൻ , ആ​ർ​ടി​ഒ ഡി.​ ജ​യ​രാ​ജ്, ഇ​റി​ഗേ​ഷ​ൻ​സൂ​പ്ര​ണ്ടിം​ഗ് എ​ൻജിനിയ​ർ ബി​നു​ ബേ​ബി, കെ​എ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നിയ​ർ കെ.​വി. ​മി​നി, വൈ​ക്കം ഡെ​പ്യൂ​ട്ടി ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ഇ​ന്ദുകു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News DeepikaNews Vaikkathashtami

Recent News

Corehub Up