ചപ്പാത്ത് പിഡിഎസ് വാർഷികം സിറിയക് തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ഉപ്പുതറ: ചപ്പാത്ത് പിഡിഎസ് വാർഷികവും ജൂബിലി സംഗമവും നടന്നു. സിറിയക് തോമസ് എംഎൽഎ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ചപ്പാത്ത് സെന്റ് ആന്റണീസ് പാരീഷ് ഹാളിൽ നടന്ന പരിപാടിയിൽ സംഘാഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും വനിതാ ക്ഷീരകർഷകരെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. യോഗത്തിൽ പിഡിഎസ് പ്രോഗ്രാം ഡയറക്ടർ സിബി ജോസഫ് അധ്യക്ഷത വഹിച്ചു.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ഓമന സോദരൻ, പിഡിഎസ് അനിമേറ്റർ രാജേന്ദ്രൻ മാരിയിൽ, അയ്യപ്പൻകോവിൽ പഞ്ചായത്തംഗം ജാൻസി ചെറിയാൻ, പിഡിഎസ് കോ-ഓർഡിനേറ്റർ മിനി ടോമി, പി.എം. വർക്കി, പി.എസ്. രതീഷ്, ടി.ഡി. മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District News DeepikaNews Anniversary