സോവിത് ജോസഫ്
പാലാ: തൊടുപുഴ റോഡില്‍ കാനാട്ടുപാറയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. അന്ത്യാളം തെങ്ങനാല്‍ ജോസുകുട്ടിയുടെ മകന് സോവിത് ജോസഫ് (28)ആണ് മരിച്ചത്. തൊടുപുഴ ഭാഗത്തുനിന്ന് എത്തിയ കാറും സോവിത് സഞ്ചരിച്ചിരുന്ന ബൈക്കും കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരനായ മുണ്ടാങ്കല്‍ സ്വദേശി അന്വിത് ജോയി (21), കാറില്‍ യാത്ര ചെയ്തിരുന്ന മുണ്ടുപാലം സ്വദേശിനി പി.എസ്. ദിവ്യ (37)എന്നിവരെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു.
സോവിത്തിന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം 4.30 ന് സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കും. അമ്മ ഷൈനി. സഹോദരന് റിയാറ്റ്. സോവിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു.
Tags : NattuVishesham DistrictNews