അടിമാലി ഏദന്‍സ് ഡി.ജെ. ഹാളിലുണ്ടായ തീപിടിത്തം അണയ്ക്കാന്‍ ശ്രമിക്കുന്ന ഫയര്‍ഫോഴ്സ്.
അടിമാലി: അമ്പലപ്പടിയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വ്യാപാരസ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. അമ്പലപ്പടിയിലെ ഏദന്‍സ് ഡി.ജെ. ഹാളാണ് അഗ്നിബാധയില്‍ കത്തിനശിച്ചത്.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
Tags : Nattuvishesham District News DeepikaNews fire