x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൈ​ക്കൂ​ടം പാ​ല​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ പ​തി​വ്; മീ​ന്‍ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കൊച്ചി ബ്യൂറോ
Published: August 31, 2026 09:51 AM IST | Updated: August 31, 2026 09:51 AM IST

തൈ​ക്കൂ​ടം പാ​ല​ത്തി​ല്‍ മീ​ന്‍ ലോ​റി മറിഞ്ഞപ്പോൾ‌

കൊ​ച്ചി: വൈ​റ്റി​ല​യി​ലെ തൈ​ക്കൂ​ടം പാ​ല​ത്തി​ല്‍ വീ​ണ്ടും ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. മീ​ന്‍ ലോ​റി കൈ​വ​രി​യി​ല്‍ ഇ​ടി​ച്ച് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്ത് നി​ന്ന് അ​രൂ​രി​ലേ​ക്ക് മീ​നു​മാ​യി പോ​യ ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. രാ​വി​ലെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മു​ന്നി​ല്‍ പോ​യ കാ​ര്‍ പെ​ട്ട​ന്ന് ലോ​റി​യു​ടെ ട്രാ​ക്കി​ലേ​ക്ക് ക​യ​റി​യ​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ല്ല. എ​ന്നാ​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ തൈ​ക്കൂ​ടം പാ​ല​ത്തി​ല്‍ ഗ​താ​ഗ​തം മു​ട​ങ്ങി. ക്രൈ​യി​നു​ക​ള്‍ എ​ത്തി​ച്ചാ​ണ് വാ​ഹ​നം ഉ​യ​ര്‍​ത്തി​യ​ത്.

തു​ട​ര്‍​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ഗ​താ​ഗ​തം അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം, അ​ടു​ത്തി​ടെ തൈ​ക്കൂ​ടം പാ​ല​ത്തി​ല്‍ മി​നി ലോ​റി അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു. ഏ​പ്രി​ലി​ല്‍ പാ​ഴ്‌​സ​ല്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് കൈ​വ​രി​യി​ല്‍ ഇ​ടി​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

Tags : Accidents Thaikoodam Bridge Fish Lorry Overturns Traffic Disrupted

Recent News

Corehub Up