Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overturns

കെ​എ​സ്ആ​ർ​ടി​സി ബസ് മറിഞ്ഞ് ഡ്രൈ​വറും ക​ണ്ട​ക്‌ട​റും മരിച്ചു

കോ​​​ഴി​​​ക്കോ​​​ട്:​​​കോ​​​ഴി​​​ക്കോ​​​ട്-​​​ബം​​​ഗ​​​ളൂ​​​രു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ര്‍ ഡീ​​​ല​​​ക്‌​​​സ് ബ​​​സ് നി​​​യ​​​ന്ത്ര​​​ണം​​വി​​​ട്ടു മ​​​റി​​​ഞ്ഞ് ഡ്രൈ​​​വ​​​ര്‍​ക്കും ക​​​ണ്ട​​​ക്ട​​​ര്‍​ക്കും ദാ​​​രു​​​ണാ​​​ന്ത്യം.

24 യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് പ​​​രി​​​ക്കേ​​​റ്റു.​​​ ഡ്രൈ​​​വ​​​ര്‍ ന​​​ട​​​ക്കാ​​​വ് കു​​​ന്ന​​​ത്തു​​​താ​​​ഴം വ​​​യ​​​ലി​​​ല്‍ അ​​​ജി​​​ത​​​നി​​​വാ​​​സി​​​ല്‍ കെ. ​​​മി​​​ഥി​​​ലേ​​​ഷ് (35), ക​​​ണ്ട​​​ക്ട​​​ര്‍ ചേ​​​വാ​​​യൂ​​​ര്‍ നെ​​​ച്ചൂ​​​ളി വീ​​​ട്ടി​​​ല്‍ കാ​​​വ് ബ​​​സ് സ്റ്റോപ്പി​​​ന് സ​​​മീ​​​പം എ​​​ന്‍.​​എം.​​​ അ​​​രു​​​ണ്‍ (53) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​രു​​​ണ്‍ അ​​​പ​​​ക​​​ടസ്ഥ​​​ല​​​ത്തു​​​ം മി​​​ഥി​​​ലേ​​​ഷ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​മാ​​​ണ് മ​​​രി​​ച്ച​​​ത്.​ അ​​​രു​​​ണ്‍ സ്ഥി​​​രം ക​​​ണ്ട​​​ക്ട​​​റാ​​​ണ്. മി​​​ഥി​​​ലേ​​​ഷ് താ​​​ത്കാ​​​ലി​​​ക ഡ്രൈ​​​വ​​​റാ​​​ണ്.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ രാ​​​മ​​​ന​​​ഗ​​​ര ബി​​​ഡ​​​ദി​​​ക്ക് സ​​​മീ​​​പം ബം​​​ഗ​​​ളൂ​​​രു-​​​മൈ​​​സൂ​​​രു എ​​​ക്സ്പ്ര​​​സ് ഹൈ​​​വേ​​​യി​​​ലാ​​​ണ് ഇ​​ന്ന​​ലെ പു​​ല​​ർച്ചെ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ബ​​​സ് പൂ​​​ര്‍​ണ​​​മാ​​​യും ത​​​ക​​​ര്‍​ന്നു. ചി​​​ല്ലു​​​ക​​​ളും വാ​​​തി​​​ലു​​​ക​​​ളും വെ​​​ട്ടി​​​പ്പൊ​​​ളി​​​ച്ചാ​​​ണ് പ​​​ല​​​രെ​​​യും ബി​​​ഡ​​​ദി​​​യി​​​ലെ ഭാ​​​ര​​​ത് കെ​​​പ്പ​​​ണ്ണ ആ​​​ശു​​​പ​​​ത്രി, ബി​​​ഡ​​​ദി​​​യി​​​ലെ രാ​​​ജ​​​രാ​​​ജേ​​​ശ്വ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.​​​പ​​​ല​​​ര്‍​ക്കും ത​​​ല​​യ്ക്കും കാ​​​ലി​​​നു​​​മാ​​​ണ് പ​​​രി​​​ക്ക്.​ എ​​​ല്ലാ​​​വ​​​ര്‍​ക്കും വി​​​ദ​​​ഗ്ധ​​​ഡോ​​​ക്‌ടര്‍​മാ​​​രു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കി.​ ഇ​​ന്ന​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ 21 പേ​​​ര്‍ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു.​

കോ​​​ഴി​​​ക്കോ​​​ട് ഡി​​​പ്പോ​​​യു​​​ടെ എ​​​ടി​​​സി 129 ബ​​​സ് ആ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി 9.30ന് ​​​കോ​​​ഴി​​​ക്കോ​​​ട്ടുനി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ബ​​​സ് ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ 6.40ന് ​​​ബി​​​ഡ​​​ദി​​​യി​​​ല്‍ റോ​​​ഡി​​​നു സ​​​മീ​​​പ​​​ത്തെ സൂ​​​ച​​​നാ ബോ​​​ര്‍​ഡി​​​ല്‍ ഇ​​​ടി​​​ച്ചു ത​​​ല​​​കീ​​​ഴാ​​​യി മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.​ അ​​​പ​​​ക​​​ടം ന​​​ട​​​ക്കു​​​മ്പോ​​​ള്‍ മ​​​ഴ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. താ​​​മ​​​ര​​​ശേ​​​രി ചു​​​ര​​​ത്തി​​​ലെ ഗതാഗത ക്കുരുക്കുമൂലം ഒ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​ര്‍ വൈ​​​കി​​​യാ​​​ണ് ബ​​​സ് ക​​​ല്‍​പ്പ​​​റ്റ​​​യി​​​ലെ​​​ത്തി​​​യ​​​ത്. രാ​​​വി​​​ലെ 6.30ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ എ​​​ത്തേ​​​ണ്ട ബ​​​സാ​​​യി​​​രു​​​ന്നു.​

സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞ ഉ​​​ട​​​ൻ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തെ​​​ത്തി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ക​​​യും ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. കൂ​​​ടാ​​​തെ, ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മ​​​ല​​​യാ​​​ളി സ​​​മാ​​​ജ​​​ത്തി​​​ന്‍റെ അം​​​ഗ​​​ങ്ങ​​​ളും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​വ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ പ്ര​​​ത്യേ​​​ക സം​​​ഘം വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ക്യാ​​​മ്പ് ചെ​​​യ്ത് പ​​​രി​​​ക്കേ​​​റ്റ യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ചി​​​കി​​​ത്സാ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തു​​​ന്നു​​​ണ്ട്.​ മ​​​രി​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ൾ ഇ​​​ന്ന​​​ലെ രാ​​​ത്രി​​ത​​​ന്നെ പൂ​​​ര്‍​ത്തി​​​യാ​​​ക്കി.​

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും ക​​​ർ​​​ണാ​​​ട​​​ക ആ​​​ർ​​​ടി​​​സി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.​ മ​​രി​​​ച്ച ഡ്രൈ​​​വ​​​ര്‍ മി​​​ഥി​​​ലേ​​​ഷ് എ​​​താ​​​നും മാ​​​സം മു​​​മ്പാ​​​ണ് ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​ത്. ഭാ​​​ര്യ: രാ​​​ഖി. ആ​​​തി​​​ര, ആ​​​ര​​​വ് എ​​ന്നി​​വ​​ർ മ​​ക്ക​​ളാ​​ണ്.​​അ​​രു​​ണി​​ന്‍റെ ഭാ​​ര്യ: പ​​വി​​ഷ: മ​​ക്ക​​ള്‍: പ്രാ​​ര്‍ഥ​​ന, വി​​ഘ്നേ​​ഷ് കൃ​​ഷ്ണ​​ന്‍.

ഡ്രൈവർക്ക് അധിക ഡ്യൂട്ടി നൽകിയെന്ന് ആക്ഷേപം

കോ​​​ഴി​​​ക്കോ​​​ട് : കോ​​ഴി​​ക്കോ​​ട്- ബം​​ഗ​​ളൂ​​രു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് ബ​​​സ് അ​​​പ​​​ക​​​ട​​ത്തി​​ൽപെട്ട​​തി​​നു പി​​​ന്നി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ ച​​​ട്ട​​​ലം​​​ഘ​​​ന​​​മെ​​​ന്ന് ആ​​​ക്ഷേ​​​പം.

മ​​​തി​​​യാ​​​യ വി​​​ശ്ര​​​മം ഇ​​​ല്ലാ​​​തി​​​രു​​​ന്ന താ​​ത്കാ​​ലി​​​ക ഡ്രൈ​​​വ​​​റെ​​​യാ​​​ണ് ട്രി​​​പ്പി​​​ന് അ​​​യ​​​ച്ച​​​തെ​​​ന്നാ​​​ണ് പ​​​രാ​​​തി.​ ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ ഡ്രൈ​​​വ​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​താ​​ണ് പ​​​തി​​വ്. ജൂ​​​ൺ 23ന് ​​​കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​യ​​​ച്ച ഉ​​​ത്ത​​​ര​​​വ് മ​​​റി​​​ക​​​ട​​​ന്നു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​ണ് ഡി​​​പ്പോ അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഭാ​​​ഗ​​​ത്തുനി​​​ന്ന് ഉ​​​ണ്ടാ​​​യ​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

തൊ​​​ട്ടു​​​മു​​മ്പു​​​ള്ള ദി​​​വ​​​സം മൈ​​​സൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് സ​​​ർ​​​വീ​​​സ് ഓ​​​ടി​​​ച്ചെ​​​ത്തി​​​യ ഡ്രൈ​​​വ​​​റെ അ​​​ന്നു രാ​​​ത്രിത​​​ന്നെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​ള്ള ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സി​​​ന് അ​​​യ​​​ച്ചു എ​​​ന്ന ആ​​​ക്ഷേ​​​പ​​​വു​​​മു​​​ണ്ട്.
മി​​​ഥി​​​ലേ​​​ഷി​​​ന് ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ഓ​​​ടി​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രി​​​ച​​​യ​​​ക്കു​​​റ​​​വു​​​ണ്ടെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന​​​ത്. അതേസമയം, ചട്ടലംഘനം നടത്തിയെന്ന ആക്ഷേപത്തെ ക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു.

District News

സ്കൂ​ട്ട​ർ മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

ക​ണ്ണൂ​ർ: കാ​ടാ​ച്ചി​റ​യി​ൽ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​മ്മാ​ക്കു​ന്ന് ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ദാ​റു​ൽ ഹു​ദ​യി​ൽ താ​ഴെ​ക്ക​ണ്ടി റ​ഫീ​ഖ്-ഹു​സ്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റ​സ​ൽ ഹു​സൈ​ൻ (16)​ആ​ണ് മ​രി​ച്ച​ത്.

കാ​ടാ​ച്ചി​റ-മേ​ലൂ​ർ റോ​ഡി​ൽ സു​ഹൃ​ത്തി​നൊ​പ്പം സ്കൂ​ട്ട​റി​ൽ ക​ട​യി​ൽ പോ​ക​വേ​യാ​ണ് അ​പ​ക​ടം. റോ​ഡി​ലേ​ക്ക് തെ​ന്നി​വീ​ണ സ്കൂ​ട്ട​റി​ൽ നി​ന്ന് ഓ​വു​ചാ​ലി​ന്‍റെ സ്ലാ​ബി​ൽ ത​ല​യി​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നാ​ട്ടു​കാ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​ഹൃ​ത്ത് സ​യീ​ൻ നി​സാ​ര​ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ട​മ്പൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ത്ത​വ​ണ പ​ത്താം ക്ലാ​സി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ റ​സ​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ​ത്തി​മ, റാ​സി.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സ് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു; 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ൽ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച ആ​ഗ്ര-​ല​ക്നോ എ​ക്ര​പ്ര​സ്‌​വേ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ നി​ന്ന് ബി​ഹാ​റി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ല​ക്നോ ട്രോ​മാ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റി. മ​റ്റു​ള്ള​ർ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പോ​ലീ​സ് അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​രി​ച്ച​വ​ർ ആ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

International

ബം​ഗ്ലാ​ദേ​ശി​ൽ ലോ​റി മ​റി​ഞ്ഞ് 15 മ​ര​ണം, 10 പേ​ർ​ക്ക് പ​രി​ക്ക്

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ത​ങ്കാ​ലി ജി​ല്ല​യി​ൽ ഇ​രു​മ്പ് ക​മ്പി​ക​ൾ ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞ് 15 പേ​ർ മ​രി​ച്ചു, 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ലോ​റി​ക്ക് മു​ക​ളി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​വ​ർ. ജ​മു​ന പാ​ല​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ച​ട്ടോ​ഗ്രാ​മി​ൽ നി​ന്നും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

ബ​ക്രീ​ദ് പ്ര​മാ​ണി​ച്ചു​ള്ള 10 ദി​വ​സ​ത്തെ അ​വ​ധി ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ട്രെ​യി​നു​ക​ളി​ലും ബ​സു​ക​ളി​ലും ടി​ക്ക​റ്റ് കി​ട്ടാ​ത്ത യാ​ത്ര​ക്കാ​രാ​ണ് ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ഴി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​വ​ർ വ​ണ്ടി​യി​ൽ ക​യ​റി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു.

 

Kerala

കരുവാറ്റയിൽ മിനി വാൻ മറിഞ്ഞ് അപകടം; മൂന്ന് കുട്ടികൾക്കും പിതാവിനും പരിക്ക്

ഹരിപ്പാട് : ദേശീയപാതയിൽ കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപം മിനി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് കുട്ടികൾക്കും പിതാവിനും പരിക്കേറ്റു. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. അമ്പലപ്പുഴ ഭാഗത്തുനിന്നും ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

​എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം വിട്ട വാൻ റോഡിലേക്ക് മറിയുകയായിരുന്നു. വാനിനുള്ളിൽ ഡ്രൈവറെ കൂടാതെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഇവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു കുട്ടിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡ് വശത്ത് നിന്നിരുന്ന ഒരാൾ തലനാരിഴയ്ക്കാണ് വാഹനത്തിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത്.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Kerala

ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു

മു​ണ്ട​ക്ക​യം: പു​ഞ്ച​വ​യ​ലി​ൽ സ്വ​കാ​ര്യ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് വീ​ട്ട​മ്മ മ​രി​ച്ചു. പു​ഞ്ച​വ​യ​ൽ കു​ള​മാ​ക്ക​ൽ വ​യ​ലു​ങ്ക​ൽ ശ​ശി​യു​ടെ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കു​ള​മാ​ക്ക​ൽനി​ന്നു പു​ഞ്ച​വ​യ​ലി​ലേ​ക്ക് വ​രും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടായത്. ഇ​റ​ക്ക​വും വ​ള​വു​മു​ള്ള റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ഓ​ട്ടോ​റി​ക്ഷ റോ​ഡി​ൽ വ​ട്ടം മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ അ​ക​പ്പെ​ട്ട ആ​ന​ന്ദ​വ​ല്ലി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന അ​യ​ൽ​വാ​സി ബി​നോ​യ്ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ന​ന്ദ​വ​ല്ലി​യു​ടെ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

മ​ക്ക​ൾ: പ്ര​ശാ​ന്ത്, പ്ര​വീ​ൺ, ആ​ശ. മ​രു​മ​ക്ക​ൾ: ര​മ്യ, സ​തീ​ഷ്.

Kerala

ക​ണ്ണൂ​രി​ൽ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു; യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

ക​ണ്ണൂ​ർ: ക​തി​രൂ​ർ മൂ​ന്നാം​മൈ​ലി​ൽ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​ന് പി​ന്നാ​ലെ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​പ​ക​ടം.

മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​ർ സ്വ​ദേ​ശി എ​ൻ. പ്ര​ദീ​പ​നാ​ണ് മ​രി​ച്ച​ത്. ത​ല​ശേ​രി​യി​ൽ നി​ന്നും ഓ​ട്ടോ​യി​ൽ വി​ൽ​പ്പ​ന​ക്കു​ള്ള മ​ത്സ്യ​വു​മെ​ടു​ത്ത് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പ്ര​ദീ​പ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​ദീ​പ​ന്‍റെ മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്.

Kerala

തൃ​ശൂ​രി​ൽ ഗോ​ത​മ്പ് ക​യ​റ്റി വ​ന്ന ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം

തൃ​ശൂ​ർ: ഗോ​ത​മ്പ് ക​യ​റ്റി വ​ന്ന ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ചെ​റു​തു​രു​ത്തി പൊ​ന്നാ​നി പ്ര​ധാ​ന പാ​ത​യി​ൽ ആ​റ​ങ്ങോ​ട്ടു​ക​ര​ക്കും ത​ല​ശേ​രി​ക്കും ഇ​ട​യി​ലു​ള്ള പ​ഴ​യ സ​ത്യ​ൻ ടാ​ക്കീ​സ് പ​രി​സ​ര​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വ​ള​വി​നോ​ട് ചേ​ർ​ന്ന് എ​തി​രെ വ​ന്ന കാ​റി​ന് വ​ശം ഒ​തു​ക്കി ന​ൽ​കു​ന്ന​തി​നി​ടെ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് നി​ന്നും ആ​റ​ങ്ങോ​ട്ടു​ക​ര​യി​ലേ​ക്ക് ഗോ​ത​മ്പു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

District News

ബൈ​ക്കി​ലിടി​ച്ച മി​നി ബ​സ് മ​റി​ഞ്ഞു; ഏ​ഴുപേ​ര്‍​ക്ക് പ​രി​ക്ക്

വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്കി​ലി​ടി​ച്ച് മി​നി ബ​സ് മ​റി​ഞ്ഞു. ഏ​ഴു പേ​ര്‍​ക്ക്് പ​രി​ക്ക്. ബൈ​ക്ക് യാ​ത്രി​ക​നാ​യ വ​ലി​യ​ക​ട്ട​യ്ക്കാ​ല്‍ സ്വ​ദേ​ശി ന​ന്ദു (26), ത​മി​ഴ്‌​നാ​ട്് ത​ക്ക​ല സ്വ​ദേ​ശി​ക​ളും മി​നി ബ​സി​ലേ യാ​ത്ര​ക്കാ​രു​മാ​യ സൗ​മ്യ (24), ഗി​രി​ജ(48), മ​ഹാ​ദേ​വ​ൻ ‍(50), വി​ജ​യ (47), ല​തീ​ഷ് (16), ഷൈ​നി (27) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ന് ​എം​സി റോ​ഡി​ല്‍ വെ​ഞ്ഞാ​റ​മൂ​ടി​നു സ​മീ​പം ആ​ലു​ന്ത​റ​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​റ്റൊ​രു വാ​ഹ​ന​ത്തെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്തുവ​ന്ന ബൈ​ക്ക് മി​നി ബ​സി​ലി​ടി​ക്കു​ക​യും ദൂ​രേ​ക്ക് തെറിച്ചു വീ​ഴു​ക​യും മി​നി ബ​സ് മ​റി​യു​ക​യും ചെ​യ്തു.

സം​ഭ​വം ന​ട​ന്ന ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാസേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു പ​രി​ക്കേ​റ്റ​വ​രെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ പ​രി​ക്കേ​റ്റ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളെ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കുശേ​ഷം ത​മി​ഴ് നാ​ട്ടി​ലെ മു​ത്തു ന്യൂ​റോ ട്രോ​മോ സെ​ന്‍റ​റി​ലേ​ക്കു മാ​റ്റി. ഗു​രു​വാ​യു​ര്‍ ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​നു പോ​വു​ക​യാ​യി​രു​ന്നു ത​ക്ക​ല സ്വ​ദേ​ശി​ക​ള്‍.

Kerala

ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി വ​ന്ന ത​ടി ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു

തൊ​ടു​പു​ഴ: ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി എ​ത്തി​യ ത​ടി ലോ​റി മ​റി​ഞ്ഞു. തൊ​ടു​പു​ഴ-​വാ​ഗ​മ​ണ്‍ റോ​ഡി​ലാ​ണ് ലോ​റി നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ​ത്. തേ​നി​യി​ല്‍ നി​ന്നും പെ​രു​മ്പാ​വൂ​രി​ലേ​ക്ക് ത​ടി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി.

ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ പു​ള്ളി​ക്കാ​ന​ത്തി​ന് സ​മീ​പം കു​മ്പ​ങ്കാ​നം വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. തേ​നി വ​ത്ത​ല​ഗു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ കാ​ശി​രാ​ജ്, കാ​ര്‍​ത്തി എ​ന്നി​വ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഡ്രൈ​വ​ര്‍ കാ​ശി​രാ​ജ് കാ​ട്ടി​യ മ​നോ​ധൈ​ര്യ​മാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി, ഡ്രൈ​വ​ര്‍ സ​മീ​പ​ത്തെ തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മ​റി​ഞ്ഞ ലോ​റി സ​മീ​പ​ത്തെ പു​തു​പ്പ​ടി​ക്ക​ല്‍ സ​ജി​യു​ടെ വീ​ട്ടു മു​റ്റ​ത്തേ​ക്കാ​ണ് പ​തി​ച്ച​ത്.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​ജി​യും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ലോ​റി​യു​ടെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ര്‍​ത്താ​ണ് ഡ്രൈ​വ​റെ​യും സ​ഹാ​യി​യെ​യും പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​രു​വ​രും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും കൊ​ടും​വ​ള​വു​ക​ളും നി​റ​ഞ്ഞ ഈ ​പാ​ത​യെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​തെ ഗൂ​ഗി​ള്‍ മാ​പ്പി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഭാ​ര​മേ​റി​യ ലോ​റി​ക​ള്‍ സാ​ധാ​ര​ണ​യാ​യി ഈ ​വ​ഴി ക​ട​ന്നു​പോ​കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Kerala

മ​ട്ട​ന്നൂ​രി​ൽ ബ​സ് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ തെ​രൂ​രി​നു സ​മീ​പം മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ഇ​രി​ട്ടി​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​ജ്‌​വ ബ​സ് ആ​ണ് അ​പ​ക​ട​പ്പെ​ട്ട​ത്.

ഇ​ന്ന് വൈ​കീ​ട്ട് 6.10 ഓ​ടെ​യാ​ണ് അ​പ​ക​ടം. ത​രൂ​ർ ജു​മാ മ​സ്ജി​ദി​ന് സ​മീ​പം സ്കൂ​ട്ട​റി​നെ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ നി​ന്ന് അ​ഞ്ച​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള സ്ഥ​ല​ത്തേ​ക്കാ​ണ് ബ​സ് അ​തി​വേ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​ക്ക​യ​റി​യ​ത്. ഇ​തി​നി​ടെ ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു കാ​ർ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു.

കാ​റി​ന് മു​ക​ളി​ലേ​ക്ക് ചെ​രി​ഞ്ഞു​നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ് ബ​സ് ഉ​ള്ള​ത്. നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

Kerala

കോ​ട്ട​യ​ത്ത് വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ന്‍റെ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

പാ​ലാ: വി​നോ​ദ​യാ​ത്രാ​സം​ഘം സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്. പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ നെ​ല്ലാ​പ്പാ​റ​യ്ക്കു സ​മീ​പം ചൂ​ര​പ്പ​ട്ട വ​ള​വി​ൽ ഇ​ന്നു പു​ല​ര്‍​ച്ചെ 12.45-നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ല്‍ സ​ർ​ക്കാ​ർ എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വി​നോ​ദ​യാ​ത്ര സം​ഘ​ത്തി​ലെ മൂ​ന്നു ബ​സു​ക​ളി​ല്‍ ഒ​രെ​ണ്ണ​മാ​ണ് മ​റി​ഞ്ഞ​ത്. കൊ​ടൈ​ക്ക​നാ​ൽ യാ​ത്ര​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ബ​സി​ല്‍ 42 കു​ട്ടി​ക​ളും നാ​ല് അ​ധ്യാ​പ​ക​രു​മു​ണ്ടാ​യി​രു​ന്നു. വ​ള​വു​തി​രി​ഞ്ഞ​തോ​ടെ ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Latest News

Corehub Up