x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടു​വി​ലി​ൽ പി​ക്ക് അ​പ്പ് വാ​ൻ വീ​ട്ടു മ​തി​ലി​ലി​ടി​ച്ച് മ​റി​ഞ്ഞു


Published: June 28, 2026 07:26 AM IST | Updated: June 28, 2026 07:26 AM IST

ന​ടു​വി​ൽ: ന​ടു​വി​ൽ - ത​ളി​പ്പ​റ​മ്പ് റൂ​ട്ടി​ൽ നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ വീ​ട്ടു മ​തി​ലി​ലി​ടി​ച്ചു മ​റി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 നാ​യി​രു​ന്നു അ​പ​ക​ടം. ന​ടു​വി​ൽ ബാ​ല​വാ​ടി​ക്കും താ​വു​കു​ന്ന് ക​വ​ല​യ്ക്കും ഇ​ട​യി​ൽ തൃ​ക്കോ​വി​ൽ ക്ഷേ​ത്രം റോ​ഡി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ക​രു​വ​ഞ്ചാ​ലി​ൽനി​ന്നും മ​സാ​ല​പ്പൊ​ടി​ക​ളു​മാ​യി ന​ടു​വി​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം റോ​ഡ​രി​കി​ലെ വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു.

Tags : nattu vishesham Pickup van overturns

Recent News

Corehub Up