കരുവന്നൂര്‍ - കാട്ടൂര്‍ റോഡിന്റെ അതിശോചനീയാവസ്ഥ പരിഹരിക്കണമെന്നും അറ്റകുറ്റപ്പണികള്‍ ഉടനടി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കാട്ടൂര്‍ - എടത്തിരുത
കാട്ടൂര്‍: വര്‍ഷങ്ങളായി തകര്‍ന്നുതരിപ്പണമായി കിടക്കുന്ന കരുവന്നൂര്‍ - കാട്ടൂര്‍ റോഡിന്റെ അതിശോചനീയാവസ്ഥ പരിഹരിക്കണമെന്നും അറ്റകുറ്റപ്പണികള്‍ ഉടനടി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കാട്ടൂര്‍ - എടത്തിരുത്തി മര്‍ച്ചന്റ്്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു.
റോഡിലെ വലിയ കുഴികളും യാത്രാദുരിതവും വ്യാപാരികളെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് വ്യാപാരികള്‍ തെരുവിലിറങ്ങിയത്. പ്ലക്കാര്‍ഡുകളേന്തി അണിനിരന്ന വ്യാപാരി അസോസിയേഷന് പ്രവര്‍ത്തകര്‍ അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തകര്‍ന്ന റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുക, കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായ കുഴികള്‍ ഉടന്‍ അടയ്ക്കുക, യാത്രക്കാരെയും പ്രദേശത്തെ വ്യാപാര മേഖലയെയും സംരക്ഷിക്കാന്‍ ശാശ്വത പരിഹാരം കാണുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് കടകളിലേക്ക് ആളുകള്‍ എത്താന്‍ മടിക്കുന്നതും വ്യാപാര മേഖലയിലെ കടുത്ത പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ തീരുമാനം. എന്‍.ജി. ശിവരാമന് അധ്യക്ഷത വഹിച്ചു. രഞ്ചില്‍ തേക്കാനത്ത്, പി.ജെ. പയസ്, ജോമോന് പേങ്ങിപ്പറമ്പില്‍, ശ്രീദേവി വിജയന് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews